Kerala

കൊവിഡ്-19: മാസ്‌ക് ധരിക്കാതെ യാത്ര; എറണാകുളത്ത് 267 പേര്‍ക്കെതിരെ കേസ്

കേരള എപ്പിഡമിക് ഡിസിസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസ്. എറണാകുളം റൂറല്‍ ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്കെതിരെ കേസെടുത്തത്.187 പേര്‍ക്കെതിരെയാണ് ഇവിടെ കേസെടുത്തത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ 70 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തു. എറണാകുളത്ത് ഇന്ന് മുതല്‍ ലോക്ക് ഡൗണില്‍ ഇളുകളുണ്ടായിരുന്നുവെങ്കിലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നു.ഒറ്റ, ഇരട്ട അക്കങ്ങള്‍ പ്രകാരമേ വാഹനങ്ങള്‍ നിരത്തിലറങ്ങാവൂ എന്ന നിബന്ധന ലംഘിച്ചതിനും പോലിസ് കേസെടുത്തു

കൊവിഡ്-19: മാസ്‌ക് ധരിക്കാതെ യാത്ര; എറണാകുളത്ത് 267 പേര്‍ക്കെതിരെ കേസ്
X

കൊച്ചി: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ലംഘിച്ച് എറണാകുളത്ത് യാത്രചെയ്ത 267 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.കേരള എപ്പിഡമിക് ഡിസിസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസ്. എറണാകുളം റൂറല്‍ ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്കെതിരെ കേസെടുത്തത്.187 പേര്‍ക്കെതിരെയാണ് ഇവിടെ കേസെടുത്തത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ 70 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തു. എറണാകുളത്ത് ഇന്ന് മുതല്‍ ലോക്ക് ഡൗണില്‍ ഇളുകളുണ്ടായിരുന്നുവെങ്കിലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നു.

ഒറ്റ, ഇരട്ട അക്കങ്ങള്‍ പ്രകാരമേ വാഹനങ്ങള്‍ നിരത്തിലറങ്ങാവൂ എന്ന നിബന്ധന ലംഘിച്ചതിന് 23 കേസുകളാണ്എറണാകുളം റൂറല്‍ പോലിസ് കേസെടുത്ത്.ലോക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ഇന്ന് റൂറല്‍ പോലിസ് ആകെ 171 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 196 പേരെ അറസ്റ്റ് ചെയ്തു. 78 വാഹനങ്ങള്‍ കണ്ടു കെട്ടി. സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും സാമൂഹ്യ അകലം പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു. പനി പരിശോധനാ സംവിധാനവും സാനിറ്റൈസേഷനുള്ള സൗകര്യവും തൊഴിലിടങ്ങളില്‍ നിര്‍ബന്ധമാണ്.

അഞ്ചോ അതില്‍ കൂടുതലോ തൊഴിലാളികള്‍ കൂടിയിരുന്ന് ജോലി ചെയ്യുന്നത് അനുവദനീയമല്ല . ഷിഫ്റ്റുകള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള വേണം. ഉച്ചഭക്ഷണ സമയത്തും സാമൂഹ്യ അകലം പാലിക്കണം. പൊതു ഇടങ്ങളില്‍ തുപ്പിയാലും ശക്തമായ നടപടി ഉണ്ടാകും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് എസ്പി അറിയിച്ചു.കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ഇന്ന് 152 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.190 പേരെ അറസ്റ്റു ചെയ്തു.75 വാഹനങ്ങള്‍ പിടിച്ചെടുത്തു.നിര്‍ദേശം ലംഘിച്ച് ഇരുചക്രവാഹന യാത്ര നടത്തിയതിന് മൂന്നു കേസും രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it