- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: മുന്‍കൂര്‍ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഫണ്ട് നല്‍കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാന്‍ ഫണ്ട് നല്‍കി. മൂന്നാം ഗഡു അടുത്തയാഴ്ച നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്‍കൂര്‍ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീണ്ടും ഫണ്ട് നല്‍കും. ക്വാറന്റീന്‍, റിവേഴ്‌സ് ക്വാറന്റീന്‍, ആശുപത്രികള്‍ക്കുള്ള അധികസഹായം, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കുള്ള സഹായം, കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിപ്പ് എന്നിവയ്ക്ക് ഡിപിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ചെലവാക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാന്‍ ഫണ്ട് നല്‍കി. മൂന്നാം ഗഡു അടുത്തയാഴ്ച നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ട്രഷറിയിലുണ്ടാകും. ഇത്തരം പ്രോജക്ടുകള്‍ പിന്നീട് സാധൂകരിച്ചാല്‍ മതി. ഈ പണത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദനീയമായ പ്രോജക്ടുകള്‍ക്കുള്ള തുക റീ ഇംപേഴ്‌സ്‌മെന്റ് ലഭിക്കും. ഇതിനായി തദ്ദേശസ്വയം ഭരണ സെക്രട്ടറിമാര്‍ വേണ്ട രേഖകള്‍ നല്‍കണം. ബാക്കിയുള്ള പണം പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി അധികമായി അനുവദിക്കും. ദുരിതാശ്വാസനിധിയില്‍ നിന്ന് ആവശ്യമായ പണം നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സിഎംഡിആര്‍എഫില്‍ നിന്ന് ഈ പണം ലഭ്യമാക്കുന്നതുമാണ്. കൊവിഡ് പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണപ്രതിസന്ധി പാടില്ല എന്ന് കരുതിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതനുസരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു
RELATED STORIES
ഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ്
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMT