- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിൽ 19 പേർക്ക് കൂടി കൊവിഡ്; കണ്ണൂരിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി
പാലക്കാടുനിന്നുള്ള ഒരാൾക്കും മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിൽനിന്നു വന്നതാണ്. അതിർത്തിയിൽ നിയന്ത്രണം കർക്കശമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ - 10, പാലക്കാട് - 4, കാസർകോഡ് - 3, കൊല്ലം -1, മലപ്പുറം -1 ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച ഒമ്പതുപേർ വിദേശത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. കാസർകോട് പോസിറ്റീവായ മൂന്നുപേർ വിദേശത്തുനിന്ന് വന്നതാണ്. പാലക്കാടുനിന്നുള്ള ഒരാൾക്കും മലപ്പുറം, കൊല്ലം ജില്ലകളിൽനിന്നുള്ളവരും തമിഴ്നാട്ടിൽനിന്നു വന്നതാണ്. അതിർത്തിയിൽ നിയന്ത്രണം കർക്കശമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം ബാധിച്ച 16 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂരിൽ ഏഴുപേരും കാസർകോട്ട് നാലുപേരും കോഴിക്കോട് നാലുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് രോഗമുക്തരായത്. ഇതുവരെ സംസ്ഥാനത്ത് 426 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 117 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 36,667 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 36,335 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് 332 പേരാണ്. ഇന്നു മാത്രം 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20,252 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 19,442 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ രോഗം കൂടുതലായി റിപോർട്ട് ചെയ്ത കണ്ണൂർ ജില്ലയിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 104 പേർക്കാണ് കണ്ണൂരിൽ രോഗം പിടിപെട്ടത്. നിലവിൽ 53 പേർ ചികിൽസയിൽ കഴിയുന്നു. ഒരു വീട്ടിൽ 10 പേർക്ക് സമ്പർക്കം വഴി രോഗമുണ്ടായി. റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു തവണയെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയും ഏർപ്പെടുത്തി. രോഗലക്ഷണമില്ലെങ്കിലും മാർച്ച് 12 നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലേക്ക് വന്ന പ്രവാസികളേയും അവരുമായി സമ്പർക്കമുള്ളവരേയും പരിശോധിക്കും. പോസിറ്റീവ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
റിപോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷന്
10 Jan 2025 11:22 AM GMTമല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്ത നടപടി...
10 Jan 2025 11:15 AM GMTമാമി തിരോധാന കേസ്; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി
10 Jan 2025 11:06 AM GMTപിടിവിട്ട പട്ടം കണക്കെ കുതിച്ച് സ്വര്‍ണം
10 Jan 2025 9:53 AM GMTമാമി തിരോധാന കേസ്; രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്താന്‍ ലുക്ക്...
10 Jan 2025 9:32 AM GMTസംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്; പള്ളിക്കിണര്‍ ശിവക്ഷേത്രത്തിന്റേതാണെന്ന...
10 Jan 2025 9:13 AM GMT