Kerala

ഭീതി അകലുന്നില്ല; സംസ്ഥാനത്ത് 67 പേർക്ക് കൂടി കൊവിഡ്

ഇന്ന് കൂടുതൽ പേരിൽ രോഗം കണ്ടെത്തിയത് പാലക്കാട് ജില്ലയിലാണ്. പുതുതായി ഒമ്പത് സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി.

ഭീതി അകലുന്നില്ല; സംസ്ഥാനത്ത് 67 പേർക്ക് കൂടി കൊവിഡ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 10 പേർ രോഗമുക്തി നേടി. കോട്ടയത്തും മലപ്പുറത്തും മൂന്ന് പേർ വീതവും പാലക്കാട്, കാസർകോട് രണ്ട് പേർക്കും ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിൽ ഓരോരുത്തരുടെ പരിശോധന ഫലവുമാണ് നെഗറ്റീവായത്. ഇത്രയധികം കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

ഇന്ന് കൂടുതൽ പേരിൽ രോഗം കണ്ടെത്തിയത് പാലക്കാട് ജില്ലയിലാണ്. പാലക്കാട് 29 പേർക്കും കണ്ണൂർ എട്ട് പേർക്കും കോട്ടയത്ത് ആറ് പേർക്കും മലപ്പുറം, എറണാകുളം അഞ്ച് വീതവും തൃശൂർ, കൊല്ലം നാല് പേർക്കും കാസർകോട്, ആലപ്പുഴ എന്നിവിടങ്ങിൽ മൂന്ന് പേർക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ഒരുലക്ഷം പിന്നിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-16, മാലി ദ്വീപ്-9, കുവൈറ്റ്-1, ഖത്തര്‍-1) 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-9, ഗുജറാത്ത്-5, കര്‍ണാടക-2, ഡല്‍ഹി-1, പോണ്ടിച്ചേരി-1) വന്നതാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

963 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേർ ചികിത്സയിൽ കഴിയുന്നു. നിരീക്ഷണത്തിലുള്ളത് 104333 പേർ. ഇവരിൽ 808 പേർ ആശുപത്രികളിലാണ്. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തിൽ രോഗബാധയില്ല. മുൻഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകൾ ശേഖരിച്ചതിൽ 8174 എണ്ണം നെഗറ്റീവാണ്.

ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 68 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Next Story

RELATED STORIES

Share it