- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് 791 പേർക്ക് കൊവിഡ്, പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം
532 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് വ്യാപനം തീവ്രമായതോടെ സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം. ഇന്ന് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്കാണ്. 532 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഇന്ന് കൊവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജു (46) ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് ഷൈജു മരിച്ചത്. കൂടാതെ ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലവും പോസിറ്റീവ് ആണ്. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആശങ്ക സൃഷ്ടിച്ച് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതർ ജില്ല തിരിച്ച്: തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57,കൊല്ലം 47, കോട്ടയം 39, തൃശൂർ 32, കോഴിക്കോട് 32, കാസർഗോഡ് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 42 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 56 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 23 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 14 പേര്‍ക്കും, കോട്ടയം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം, വയനാട് ജില്ലകളിലെ 8 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 6 പേര്‍ക്കും, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ നാലും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലെ മൂന്ന് വീതവും, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ ഒരു ഐടിബിപിയ്ക്കും, തൃശൂര്‍ ജില്ലയിലെ 7 കെ.എസ്.സി ജീവനക്കാര്‍ക്കും, ഒരു ബി.എസ്.എഫ് ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരനും രോഗം ബാധിച്ചു.
സംസ്ഥാനത്ത് ഇന്ന് 133 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂർ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 8, കാസർകോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതോടെ 6029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4997 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,78,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,72,357 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6124 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,642 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 4,89,395 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7610 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 88,903 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 84,454 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6), പ്രമദം (10), അടൂര്‍ മുന്‍സിപ്പാലിറ്റി (24, 26), അയിരൂര്‍ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂര്‍ (1), പാലക്കാട് ജില്ലയിലെ പെരുവെമ്പ (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18-റാട്ടക്കൊല്ലി പണിയ കോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ് (കണ്ടൈന്‍മെന്റ് സോണ്‍: 4, 5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 285 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഎ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMT