- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൻ്റെ തോത് ഉയരുന്നു; 720 പേർക്ക് കൂടി രോഗം, 528 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
ഇന്ന് ഒരു കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72 ) ആണ് മരിച്ചത്.
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനത്തിന് അയവില്ല. ഇന്ന് 720 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 82 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72 ) ആണ് മരിച്ചത്.
തിരുവനന്തപുരം 151 , കൊല്ലം 85 , എറണാകുളം 80 , മലപ്പുറം 61 , കണ്ണൂർ 57 , ആലപ്പുഴ 46 , പാലക്കാട് 46, പത്തനംതിട്ട 40, കാസർഗോഡ് 40, കോഴിക്കോട് 39 , കോട്ടയം 39, തൃശൂർ 19, വയനാട് 17 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 274 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 11 , കൊല്ലം 11 , പത്തനംതിട്ട , ആലപ്പുഴ 70 , കോട്ടയം 10 , ഇടുക്കി 5 , എറണാകുളം 7 , തൃശൂർ 6 , പാലക്കാട് 34, മലപ്പുറം 51 , കോഴിക്കോട് 39, വയനാട് 14, കണ്ണൂർ 10, കാസർഗോഡ് 6 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 8277 പേർ ആശുപത്രികളിലുണ്ട്. 984 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8056 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഇതുവരെ ആകെ 3,80348 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7410 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,0942 സാമ്പിളുകൾ ശേഖരിച്ചതിൽ 96,544 സാമ്പിളുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 353 ആയി.
RELATED STORIES
'ജമാഅത്തെ ഇസ് ലാമിയുടെ ആത്യന്തിക ഉദ്ദേശം മതരാഷ്ട്ര സ്ഥാപനം'; മുസ് ലിം...
9 Jan 2025 4:17 AM GMTപേരും മുഖവും നഷ്ടപ്പെട്ട് ഇസ്രായേലി സൈനികര്‍; തിരിച്ചറിയുന്ന ഒരു...
9 Jan 2025 4:13 AM GMTലോസ് എയ്ഞ്ചലസിനെ ചുറ്റിവളഞ്ഞ് കാട്ടുതീ; അഞ്ച് മരണം, തീ നാളങ്ങള്‍ക്ക്...
9 Jan 2025 3:22 AM GMTദുബൈയില്‍ ചര്‍ച്ച നടത്തി ഇന്ത്യയും അഫ്ഗാനിസ്താനും; ചബര്‍ തുറമുഖവും...
9 Jan 2025 2:45 AM GMTഒരാഴ്ച്ചക്കുള്ളില്‍ നിരവധി പേരുടെ തല മൊട്ടയായി;മഹാരാഷ്ട്രയിലെ മൂന്നു...
9 Jan 2025 2:17 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ജഡ്ജിക്കെതിരേ പുതിയ...
9 Jan 2025 2:02 AM GMT