Kerala

സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കൊവിഡ്; രണ്ടു മരണം, തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും

കോഴിക്കോട് സ്വദേശി മുഹമ്മദ്, കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കൊവിഡ്; രണ്ടു മരണം, തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും
X

തിരുവനന്തപുരം: സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തി. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് 91 പേരും രോഗബാധിതരായി. 43 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രണ്ടു പേർ മരിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് 61, കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് 85 എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പോസിറ്റീവായവർ - തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശൂർ 40, കണ്ണൂർ 38, കാസർകോഡ് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.

ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂർ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂർ 32, കാസർകോട് 53.

കഴിഞ്ഞ 24 മണിക്കൂറിനകം 18417 സാമ്പിളുകൾ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 9397 പേർ ആശുപത്രികളിലാണുള്ളത്. 1237 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 9611 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 354480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 114832 സാമ്പിളുകൾ ശേഖരിച്ചതിൽ 111105 സാമ്പിളുകൾ നെഗറ്റീവ് ആയി. നിലവിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 495 ആണ്.

Next Story

RELATED STORIES

Share it