Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ്; 91പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 11 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 20 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേര്‍എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട് ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ്; 91പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 11 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 20 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേര്‍എന്നിവര്‍ ഉള്‍പ്പെടും. കൂടാതെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 91പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ 14

വല്ലപ്പുഴ സ്വദേശികള്‍ (33 സ്ത്രീ, 9 പെണ്‍കുട്ടി, 31 പുരുഷന്‍)

വിളയൂര്‍ സ്വദേശികള്‍ (27, 26, 31, 27പുരുഷന്മാര്‍)

കൊപ്പം സ്വദേശികള്‍ (27, 24 പുരുഷന്മാര്‍)

പട്ടാമ്പി സ്വദേശി (38 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശികള്‍ (49, 25, 28 പുരുഷന്മാര്‍)

ഓങ്ങല്ലൂര്‍ സ്വദേശി (27 പുരുഷന്‍)

ഖത്തര്‍ 4

കൊപ്പം സ്വദേശി (44 പുരുഷന്‍)

വല്ലപ്പുഴ സ്വദേശികള്‍ (29, 29 പുരുഷന്മാര്‍)

പരുതൂര്‍ സ്വദേശി (24 പുരുഷന്‍)

സൗദി 2

പരുതൂര്‍ സ്വദേശി(36 പുരുഷന്‍)

വിളയൂര്‍ സ്വദേശി (38 പുരുഷന്‍)

ജമ്മു 1

തിരുമിറ്റക്കോട് സ്വദേശി (38 പുരുഷന്‍)

വെസ്റ്റ് ബംഗാള്‍ 1

എലപ്പുള്ളി സ്വദേശി(34 പുരുഷന്‍)

തെലുങ്കാന 1

കൊപ്പം സ്വദേശി (27 പുരുഷന്‍)

മഹാരാഷ്ട്ര 1

പരുതൂര്‍ സ്വദേശി (20 സ്ത്രീ)

രാജസ്ഥാന്‍ 1

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (37 പുരുഷന്‍)

കര്‍ണാടക 4

കോട്ടോപ്പാടം സ്വദേശി (25 പുരുഷന്‍)

പട്ടാമ്പി കിഴായൂര്‍ സ്വദേശികള്‍ (24, 25 സ്ത്രീകള്‍, 27 പുരുഷന്‍)

തമിഴ്‌നാട് 2

വാണിയംകുളം സ്വദേശി (59 പുരുഷന്‍)

ആനക്കട്ടി സ്വദേശി (31 പുരുഷന്‍)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍ 5

പട്ടാമ്പി കിഴായൂര്‍ സ്വദേശി (30 സ്ത്രീ)

എലപ്പുള്ളി സ്വദേശി (58 സ്ത്രീ, 23 പുരുഷന്‍)

തത്തമംഗലം സ്വദേശി (43 സ്ത്രീ)

എലിമ്പിലാശ്ശേരി സ്വദേശി (45 പുരുഷന്‍)

സമ്പര്‍ക്കം 28

തച്ചമ്പാറ സ്വദേശി (25 പുരുഷന്‍)

എലപ്പുള്ളി സ്വദേശികളായ അഞ്ച് പേര്‍ (30 സ്ത്രീ, 17, 9 പെണ്‍കുട്ടികള്‍, 43, 45 പുരുഷന്മാര്‍)

ഒറ്റപ്പാലം സ്വദേശികളായ ഏഴു പേര്‍ (16 ആണ്‍കുട്ടി, 45, 33, 18, 42, 50 പുരുഷന്മാര്‍, 36 സ്ത്രീ)

അമ്പലപ്പാറ 1 (43 പുരുഷന്‍)

എലിമ്പിലാശേരി സ്വദേശി (19 പുരുഷന്‍)

കല്ലടിക്കോട് സ്വദേശികളായ എട്ടുപേര്‍ (18, 19, 35, 61 പുരുഷന്മാര്‍, 13,16 പെണ്‍കുട്ടികള്‍, 18,36 സ്ത്രീകള്‍)

കല്‍പ്പാത്തി സ്വദേശികളായ മൂന്നു പേര്‍ (19 പുരുഷന്‍, 68,32 സ്ത്രീകള്‍)

കിഴക്കഞ്ചേരി സ്വദേശി (32 പുരുഷന്‍)

പാലക്കാട് നഗരസഭാ പരിധിയിലെ ഒരാള്‍ (60 പുരുഷന്‍)

കൂടാതെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകക്കും(44 സ്ത്രീ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 825 ആയി. പാലക്കാട് ജില്ലക്കാരായ 16 പേര്‍ തൃശൂര്‍ ജില്ലയിലും ആറുപേര്‍ മലപ്പുറം ജില്ലയിലും ഏഴുപേര്‍ കോഴിക്കോട് ജില്ലയിലും എട്ടുപേര്‍ എറണാകുളം ജില്ലയിലും, രണ്ട് പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it