Kerala

തൃശൂര്‍ കോര്‍പറേഷന്‍ 36, 48 ഡിവിഷനുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം നീക്കി -ജില്ലയില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്

കോര്‍പറേഷനിലെ 35, 39, 49, 51 എന്നീ നാല് ഡിവിഷനുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

തൃശൂര്‍ കോര്‍പറേഷന്‍ 36, 48 ഡിവിഷനുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം നീക്കി  -ജില്ലയില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്
X

തൃശൂര്‍: കൊവിഡ് 19 രോഗവ്യാപനസാധ്യത നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് തൃശൂര്‍ കോര്‍പറേഷനിലെ 38, 48 ഡിവിഷനുകളെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അതേസമയം കോര്‍പറേഷനിലെ 35, 39, 49, 51 എന്നീ നാല് ഡിവിഷനുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

കൂടാതെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ എഴ്, എട്ട്, 11, 12 എന്നീ നാലു വാര്‍ഡുകളിലും ചാലക്കുടി നഗരസഭയിലെ 16, 19, 21, 30, 31, 35, 36 എന്നീ എഴ് വാര്‍ഡുകളിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും. ജൂണ്‍ 24, 26, ജൂലൈ ഒന്ന് തീയതികളിലെ ഉത്തരവിന്‍ പ്രകാരമാണ് ഇവ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.

തൃശൂര്‍ ജില്ലയില്‍ വെളളിയാഴ്ച കൊവിഡ് 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5 പേര്‍ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ 20 ന് റിയാദില്‍ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (31, പുരുഷന്‍), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്ന് വന്ന കോടശ്ശേരി സ്വദേശി (47, പുരുഷന്‍), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുന്നയൂര്‍ സ്വദേശി (29, പുരുഷന്‍), ജൂണ്‍ 18 ന് ദുബായില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (38, പുരുഷന്‍), ജൂണ്‍ 29 ന് ഖത്തറില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (43, പുരുഷന്‍), ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്ന് വന്ന ആരക്കുളം സ്വദേശി (31, സ്ത്രീ), സൗദിയില്‍ നിന്നും വന്ന വാടാനപ്പിള്ളി സ്വദേശി (32, പുരുഷന്‍), യുഎഇയില്‍ നിന്ന് വന്ന 34 വയസ്സുളള പുരുഷന്‍, 64 വയസ്സുളള പുരുഷന്‍, ഒമാനില്‍ നിന്ന് വന്ന 64 വയസ്സുളള പുരുഷന്‍, ജൂണ്‍ 23 ന് ബഹ്‌റൈനില്‍ നിന്ന് വന്ന ഒരുമനയൂര്‍ സ്വദേശി (35, പുരുഷന്‍), ജൂണ്‍ 29 ന് കുവൈറ്റില്‍ നിന്ന് വന്ന പുന്നയൂര്‍ക്കുളം സ്വദേശി (63, പുരുഷന്‍), ജൂണ്‍ 12 ന് ഛത്തീസ്ഗഡില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി (26, പുരുഷന്‍), ബംഗളുരൂവില്‍ നിന്ന് വന്ന പൂത്തോള്‍ സ്വദേശി (26, പുരുഷന്‍), ജൂണ്‍ 28 ന് മുംബെയില്‍ നിന്ന് വന്ന വടക്കാഞ്ചേരി കുമരനെല്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ (47 , സ്ത്രീ, 21, സ്ത്രീ), ജൂണ്‍ 27 ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഗുരുവായൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ (18, സ്ത്രീ, 45, സ്ത്രീ, 24, പുരുഷന്‍, 53, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ചാലക്കുടിയില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സലറുടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 15 വയസ്സായ ആണ്‍കൂട്ടി എന്നിവരടക്കം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥീരികരിച്ച 181 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ത്യശൂര്‍ സ്വദേശികളായ ഏഴ് പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 449 ആയി. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 19206 പേരില്‍ 19000 പേര്‍ വീടുകളിലും 206 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 24 പേരേയാണ് വെളളിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 14 പേരെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തു. അസുഖബാധിതരായ 258 പേരേയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുളളത്. 1122 പേരെ വെളളിയാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1427 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച 592 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 11358 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 10346 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 1012 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it