- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ്; 8 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച 259 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തരായി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയുമായുളള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 2 ആശുപത്രി ജീവനക്കാര്‍ (30, പുരുഷന്‍), (28, പുരുഷന്‍), അരിമ്പൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍ (21, സ്ത്രീ), (47, സ്ത്രീ), രോഗം സ്ഥിരീകരിച്ച കോര്‍പ്പറേഷന്‍ ജീവനക്കാരനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായ പുരുഷന്‍ (48), ഉസ്ബക്കിസ്ഥാനില്‍ നിന്ന് വന്ന ഭര്‍ത്താവില്‍ നിന്ന് രോഗപ്പകര്‍ച്ചയുണ്ടായ കൊറ്റമംഗലം സ്വദേശി (27, സ്ത്രീ), കുന്നംകുളത്ത് കൊവിഡ് രോഗിയുമായുളള സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച സ്ത്രീ (29) എയര്‍ പോര്‍ട്ടില്‍ നിന്ന് ക്വാറന്റയിനില്‍ പോകുന്ന ആളുകള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്ന ജീവനക്കാരനുമായുളള സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച കൊരട്ടി സ്വദേശി (48, പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
റിയാദില്‍ നിന്ന് ജൂലൈ 10 ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശി (42, പുരുഷന്‍), മസ്‌ക്കറ്റില്‍ നിന്ന് ജൂലൈ 11 ന് തിരിച്ചെത്തിയ അവണൂര്‍ സ്വദേശി (32, പുരുഷന്‍), ജൂലൈ 15 ന് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചെത്തിയ വളളത്തോള്‍നഗര്‍ സ്വദേശി (25, പുരുഷന്‍), ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി (43, പുരുഷന്‍), ജൂണ്‍ 18 ന് രാജസ്ഥാനില്‍ നിന്ന് കൈനൂരില്‍ വന്ന 3 ബിഎസ്എഫ് ജവാന്‍മാര്‍ (40, പുരുഷന്‍), (37, പുരുഷന്‍), (50, പുരുഷന്‍), ജൂലൈ 4 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കൃഷ്ണപുരം സ്വദേശി (35, പുരുഷന്‍), ജൂലൈ 6 ന് ഖത്തറില്‍ നിന്ന് വന്ന വില്‍വട്ടം സ്വദേശി (30, പുരുഷന്‍), ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കല്ലൂര്‍ സ്വദേശി (46, പുരുഷന്‍), ജൂണ്‍ 28 ന് അബുദാബിയില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (31, പുരുഷന്‍), ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി (47, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (40, പുരുഷന്‍), ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി (26, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (28, പുരുഷന്‍), ജൂലൈ 2 ന് ഷാര്‍ജയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24, പുരുഷന്‍), ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (54, പുരുഷന്‍), ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (29, പുരുഷന്‍), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷന്‍), ജൂണ്‍ 24 ന് ഖത്തറില്‍ നിന്ന് വന്ന താന്ന്യം സ്വദേശി (25, പുരുഷന്‍), ജൂണ്‍ 28 ന് റാസല്‍ഖൈമയില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (25, പുരുഷന്‍) എന്നിവരും രോഗബാധിതരായി. ഇരിങ്ങാലക്കുട കെഎസ്ഇ ജീവനക്കാരനായ കോട്ടയം സ്വദേശി ആന്റീജന്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞു. ഗുരുവായൂര്‍ ആനക്കോട്ടയ്ക്ക് സമീപം കൈതകാട്ടില്‍ വീട്ടില്‍ അനീഷിന്റെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ചെന്നൈയില്‍ എയര്‍കാര്‍ഗോ ജീവനക്കാരാനായിരുന്ന അനീഷ് കഴിഞ്ഞ 24 നാണ് നാട്ടില്‍ എത്തിയത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 710 ആയി. 437 പേര്‍ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ച 259 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13982 പേരില്‍ 13702 പേര്‍ വീടുകളിലും 280 പേര്‍ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 20 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 936 പേരെ ഇന്ന് നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1089 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
518 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 17865 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 16023 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1842 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 7535 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
366 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 50012 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 89 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT