Kerala

തൃശൂര്‍ ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ്; 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്.

തൃശൂര്‍ ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ്;  79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 45 പേര്‍ രോഗമുക്തരായി. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്.

കുന്നംകുളം ക്ലസ്റ്ററില്‍ നിന്ന് 14 പേര്‍ക്ക് രോഗം ബാധിച്ചു. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 13 പേര്‍ക്കും കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്നും പട്ടാമ്പി ക്ലസ്റ്ററില്‍ നിന്നും 9 പേര്‍ക്ക് വീതവും ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്ന് 5 പേര്‍ക്കും ചാലക്കുടി ക്ലസ്റ്ററില്‍ നിന്ന് 4 പേര്‍ക്കും ബിഎസ്എഫ് ക്ലസ്റ്ററില്‍ നിന്ന് ഒരാള്‍ക്കും മറ്റ് സമ്പര്‍ക്കം വഴി 24 പേര്‍ക്കും രോഗം ബാധിച്ചു. ഇതില്‍ 3 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 17 പേര്‍ക്കും ഇതരസംസ്ഥാനങ്ങില്‍ നിന്ന് തിരിച്ചെത്തിയ 13 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച 450 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 18 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 12792 പേരില്‍ 12329 പേര്‍ വീടുകളിലും 463 പേര്‍ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 82 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 758 പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1828 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

1143 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 29235 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 27911 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1324 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 10316 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

444 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 55198 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 100 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 395 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it