Kerala

തൃശൂര്‍ ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്; 60 പേര്‍ക്ക് രോഗമുക്തി

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയില്‍ 578 പേര്‍ ചികിത്സയില്‍ കഴിയുന്നു.

തൃശൂര്‍ ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്;  60 പേര്‍ക്ക് രോഗമുക്തി
X

തൃശൂര്‍: ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തരായി. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയില്‍ 578 പേര്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1345 ആണ്.

ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്ന് 8 പേര്‍ക്ക് സമ്പര്‍ക്കബാധയുണ്ടായി. ശക്തന്‍ ക്ലസ്റ്റര്‍ 1, രാമപുരം ക്ലസ്റ്റര്‍ 1, കുന്നംകുളം ക്ലസ്റ്റര്‍ 1, കെഎസ്ഇ ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം വഴി 7, ഉറവിടമറിയാത്തവര്‍ 4 എന്നിങ്ങനെയാണ് സമ്പര്‍ക്കരോഗബാധയുടെ കണക്ക്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ 8 ഉം വിദേശത്ത് നിന്ന് എത്തിയവര്‍ രണ്ടുമാണ്. രോഗം ബാധിച്ചവരില്‍ കൈപ്പറമ്പ് സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയുമുണ്ട്.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 11673 പേരില്‍ 11045 പേര്‍ വീടുകളിലും 628 പേര്‍ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 70 പേരെയാണ് വെളളിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 591 പേരെ വെള്ളിയാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 580 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച 1616 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 43878 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 43137 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 741 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 11136 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

407 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 59564 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 119 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 300 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it