- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 204 പേര്‍ക്ക് കൂടി കൊവിഡ്; 100 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ചവരില്‍ 192 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 25 പേരുടെ രോഗഉറവിടമറിയില്ല.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 204 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 100 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1183 ആണ്. തൃശൂര്‍ സ്വദേശികളായ 49 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3654 ആണ്. ഇതുവരെ രോഗമുക്തരായത് 2437 പേര്.
രോഗം സ്ഥിരീകരിച്ചവരില്‍ 192 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 25 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 13, ചാലക്കുടി ക്ലസ്റ്റര്‍ 9, വാടാനപ്പളളി ജനത ക്ലസ്റ്റര്‍ 11, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ 8, ശക്തന് ക്ലസ്റ്റര്‍ 1, ദയ ക്ലസ്റ്റര്‍ 8, സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 7, ആരോഗ്യപ്രവര്‍ത്തകര്‍ 6, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ 5, മറ്റ് സമ്പര്‍ക്കം 99, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 7 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ബുധനാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 81, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 51, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്43, ജി.എച്ച് ത്യശ്ശൂര്10, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 35, കില ബ്ലോക്ക് 1 ത്യശ്ശൂര്68 കില ബ്ലോക്ക് 2 ത്യശ്ശൂര് 64, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍172, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍213, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്50, ചാവക്കാട് താലൂക്ക് ആശുപത്രി 11, ചാലക്കുടി താലൂക്ക് ആശുപത്രി 11, സി.എഫ്.എല്‍.ടി.സി കൊരട്ടി 49, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജി.എച്ച് . ഇരിങ്ങാലക്കുട 10, ഡി.എച്ച്. വടക്കാഞ്ചേരി 7, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 12, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര് 61, എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര് 3, ഹോം ഐസോലേഷന് 16.
നിരീക്ഷണത്തില്‍ കഴിയുന്ന 9619 പേരില്‍ 8555 പേര് വീടുകളിലും 1064 പേര് ആശുപത്രികളിലുമാണ.് കൊവിഡ് സംശയിച്ച് 131 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 750 പേരെ ബുധനാഴ്ച (ആഗസ്റ്റ് 26) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 496 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ഇന്ന് 2278 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 76000 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 75063 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 937 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11437 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് 401 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 70 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 350 പേരെ ആകെ സ്ക്രീന്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT