Kerala

വയനാട്ടില്‍ 48 പേര്‍ കൂടി നിരീക്ഷണത്തില്‍; 223 പേര്‍ കാലയളവ് പൂര്‍ത്തിയാക്കി

പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പന്ത്രണ്ടാമത്തെ ദിവസമാണെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.

വയനാട്ടില്‍ 48 പേര്‍ കൂടി നിരീക്ഷണത്തില്‍;  223 പേര്‍ കാലയളവ് പൂര്‍ത്തിയാക്കി
X

കല്‍പറ്റ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 48 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10695 ആയി. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പന്ത്രണ്ടാമത്തെ ദിവസമാണെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.

ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 5 പേരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. നിലവില്‍ മൂന്ന് പേരാണ് ആശുപത്രിയില്‍ തുടരുന്നത്. ജില്ലയില്‍ 223 പേര്‍ കൂടി നിരീക്ഷണ കാലളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 212 എണ്ണത്തിന്റെ ഫലം ലഭിച്ചു. പത്തെണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളില്‍ 1090 വാഹനങ്ങളിലായി എത്തിയ 1646 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ല.

വയനാട്ടില്‍ മത്സ്യമാര്‍ക്കറ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, മാനന്തവാടി എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും ഫിഷ് സ്റ്റാളുകളിലും പരിശോധന നടത്തി.പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച പഴകിയ ചൂത, ആയല, ചെമ്മീന്‍ (34.5 കിലോ) മത്സ്യങ്ങള്‍ ഭക്ഷ്യ യോഗ്യമല്ലാത്തിനെത്തുടര്‍ന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

Next Story

RELATED STORIES

Share it