Kerala

കൊവിഡ്: ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ 2,250 തെര്‍മല്‍ സ്‌കാനര്‍ കൂടിയെത്തി; ഇനി മുതല്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കും വാങ്ങാം

രണ്ടാംഘട്ടത്തില്‍ വില്‍ക്കുന്ന തെര്‍മോ മീറ്ററുകള്‍ക്ക് വിലയിലും കുറവുവരുത്തിയിട്ടുണ്ട്. 9250 രൂപ എംആര്‍പി വിലയുള്ള തെര്‍മോ സ്‌കാനറിന് ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍ 5799 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്.

കൊവിഡ്: ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ 2,250 തെര്‍മല്‍ സ്‌കാനര്‍ കൂടിയെത്തി; ഇനി മുതല്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കും വാങ്ങാം
X

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍ 2250 തെര്‍മല്‍ സ്‌കാനര്‍ കൂടിയെത്തി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മാത്രമല്ല, സ്വകാര്യസ്ഥാപങ്ങളിലേയ്ക്കും ഇനി മുതല്‍ ഇവിടെ നിന്നും സ്‌കാനറുകള്‍ ലഭ്യമാവും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തെര്‍മല്‍ സ്‌കാനര്‍ അഥവാ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ വിതരണത്തിനായി രണ്ടാംതവണയാണ് ചൈനയില്‍നിന്നും എസ്എടി ഇന്‍ ഹൗസ് ഡ്രഗ് ബാങ്കിലെത്തുന്നത്. രണ്ടാഴ്ച മുമ്പാണ് കൊവിഡ് 19 ന്റെ പ്രാഥമികപരിശോധന ഉള്‍പ്പെടെ ശരീരോഷ്മാവ് അളക്കുന്ന ആയിരം ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ ആദ്യമായി ഡ്രഗ് ബാങ്കിലെത്തുന്നത്.

ആദ്യഘട്ടത്തില്‍ സ്വകാര്യസ്ഥാപനങ്ങളൊഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മറ്റ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ക്കു മാത്രമായി വില്‍പന പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത്തവണ സ്വകാര്യസ്ഥാപനങ്ങള്‍ക്കും ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ നിന്നും ഇവ ലഭ്യമാവും. രണ്ടാംഘട്ടത്തില്‍ വില്‍ക്കുന്ന തെര്‍മോ മീറ്ററുകള്‍ക്ക് വിലയിലും കുറവുവരുത്തിയിട്ടുണ്ട്. 9250 രൂപ എംആര്‍പി വിലയുള്ള തെര്‍മോ സ്‌കാനറിന് ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍ 5799 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്.

സ്വകാര്യസ്ഥാപനങ്ങള്‍ക്കും വില്‍പന നടത്തുന്നതിനാല്‍ നിരവധി ആവശ്യക്കാര്‍ എത്തുന്നുമുണ്ട്. കഴിഞ്ഞ പ്രാവശ്യം 700 തെര്‍മോമീറ്ററുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കിയിരുന്നു. അതിനാല്‍, 300 എണ്ണം മാത്രമാണ് ഇന്‍ഹൗസ് ഡ്രഗ് ബാങ്കിന് നേരിട്ട് വില്‍ക്കാന്‍ കഴിഞ്ഞത്. കൊവിഡ് കാലത്തും പരിമിതികള്‍ മറികടന്ന് 24 മണിക്കൂറും ഇന്‍ ഹൗസ് ഡ്രഗ് ബാങ്ക് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും മറ്റുമായി ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഇന്‍ഹൗസ് ഡ്രഗ് ബാങ്കിനെയാണ് ആശ്രയിക്കുന്നത്.

Next Story

RELATED STORIES

Share it