Kerala

പത്തനംതിട്ടയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 169 പേര്‍

ജില്ലയില്‍ ആകെ 183 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. ഇന്ന് പുതിയതായി 32 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 185 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലുണ്ട്.

പത്തനംതിട്ടയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 169 പേര്‍
X

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ പത്തനംതിട്ട സ്വദേശികളും, ഒരാള്‍ തമിഴ്നാട്ടുകാരനുമാണ്. 1. ജൂണ്‍ 24ന് ദുബയില്‍നിന്നെത്തിയ പെരിങ്ങര സ്വദേശിയായ 37കാരന്‍. 2. ജൂലൈ രണ്ടിന് കുവൈത്തില്‍നിന്നെത്തിയ തിരുവല്ല സ്വദേശിയായ 48കാരന്‍. 3. ജൂണ്‍ 19ന് ഡല്‍ഹിയില്‍നിന്നെത്തിയ നാറാണംമൂഴി സ്വദേശിയായ 30 കാരന്‍. 4. ജൂണ്‍ 19ന് ഡല്‍ഹിയില്‍നിന്നെത്തിയ പത്തനംതിട്ട സ്വദേശിനിയായ 34കാരി. 5. ജൂണ്‍ 18ന് ദുബയില്‍നിന്നെത്തിയ മല്ലപ്പളളി സ്വദേശിയായ 25കാരന്‍. 6. ജൂണ്‍ 29ന് മസ്‌കത്തില്‍നിന്നെത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 52കാരന്‍. 7. ജൂണ്‍ 25ന് ബിഹാറില്‍നിന്നെത്തിയ മേലേവെട്ടിപ്രം സ്വദേശിയായ 35കാരന്‍. 8. ജൂണ്‍ 25ന് ഷാര്‍ജയില്‍നിന്നെത്തിയ പുല്ലാട് സ്വദേശിയായ 41 കാരന്‍. 9. ജൂണ്‍ 23ന് മസ്‌കത്തില്‍നിന്നെത്തിയ മണക്കാല സ്വദേശിയായ 44കാരന്‍. 10.

ജൂണ്‍ 24ന് ദുബയില്‍നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 37കാരന്‍. 11. ജൂണ്‍ 24ന് മസ്‌കത്തില്‍നിന്നെത്തിയ തേക്കുത്തോട് സ്വദേശിയായ 40കാരന്‍. 12. ജൂണ്‍ 24ന് അമേരിക്കയില്‍നിന്നെത്തിയ തണ്ണിത്തോട് സ്വദേശിയായ 51 കാരന്‍. 13. ജൂണ്‍ 25ന് ഷാര്‍ജയില്‍നിന്നെത്തിയ പന്തളം സ്വദേശിയായ 48 കാരന്‍. 14. ജൂണ്‍ 22ന് ഷാര്‍ജയില്‍നിന്നെത്തിയ കോന്നി സ്വദേശിയായ 35കാരന്‍. 15. ജൂണ്‍ 19ന് ഡല്‍ഹിയില്‍നിന്നെത്തിയ അരുവാപ്പുലം സ്വദേശിയായ 14 കാരന്‍. 16. ജൂണ്‍ 23ന് മസ്‌കത്തില്‍നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 30കാരന്‍. 17. ജൂണ്‍ 20ന് ഡല്‍ഹിയില്‍നിന്നെത്തിയ റാന്നി സ്വദേശിനിയായ 34കാരി. 18. ജൂണ്‍ 14ന് അബൂദബിയില്‍നിന്നെത്തിയ ഏനാദിമംഗലം സ്വദേശിയായ 40കാരന്‍. 19. ജൂണ്‍ നാലിന് ദുബയില്‍നിന്നെത്തിയ കോട്ടാങ്ങല്‍ സ്വദേശിയായ 26 കാരന്‍. 20. ജൂലൈ രണ്ടിന് തെലങ്കാനയില്‍നിന്നെത്തിയ കിടങ്ങന്നൂര്‍ സ്വദേശിയായ 61കാരന്‍.

21. ജൂണ്‍ 20ന് ഖത്തറില്‍ നിന്നെത്തിയ മല്ലപ്പളളി സ്വദേശിയായ 28 കാരന്‍. 22. ജൂണ്‍ 22ന് ബംഗളൂരുവില്‍നിന്നെത്തിയ തിരുവല്ല സ്വദേശിയായ 29കാരന്‍. 23. ജൂണ്‍ 21ന് ഷാര്‍ജയില്‍നിന്നെത്തിയ വയ്യാറ്റുപ്പുഴ സ്വദേശിയായ 36കാരന്‍. 24. ജൂണ്‍ 27ന് സൗദിയില്‍നിന്നെത്തിയ കല്ലൂപ്പാറ സ്വദേശിയായ 48കാരന്‍. 25. പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ 22 കാരന് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്കപരിശോധന നടന്നുവരുന്നു. 26. തമിഴ്നാട് സ്വദേശിയായ 22കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മാര്‍കറ്റുകള്‍ കേന്ദ്രീകരിച്ച് നടന്ന പ്രത്യേക കൊവിഡ് പരിശോധനയില്‍ തിരുവല്ലയില്‍നിന്ന് ശേഖരിച്ച സാംപിളിലാണ് തമിഴ്‌നാട് സ്വദേശിക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഈ വ്യക്തി ഇപ്പോള്‍ തമിഴ്നാട്ടിലാണ്. ജില്ലയില്‍ ഇതുവരെ ആകെ 381 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയിലുളള 15 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 210 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 169 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 158 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്. ഇതു കൂടാതെ തമിഴ്നാട് സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 84 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 8 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 3 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 51 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 24 പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യാശുപത്രികളില്‍ 13 പേര്‍ ഐസൊലേഷനിലുണ്ട്.

ജില്ലയില്‍ ആകെ 183 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. ഇന്ന് പുതിയതായി 32 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 185 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2912 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2605 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 139 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 211 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 5,702 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1515 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന് 454 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 16,599 സാംപിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 203 സാംപിളുകള്‍ നെഗറ്റീവായി റിപോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാംപിളുകളില്‍ 373 എണ്ണം പൊസിറ്റീവായും 14,521 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1,048 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it