- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കൊല്ലം ജില്ലയില്‍ 28 പേര്‍ക്ക് കൂടി വൈറസ്; 15 പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗബാധ, എട്ടുപേര്‍ രോഗമുക്തരായി
10 പേര്‍ വിദേശത്തുനിന്നും രണ്ടുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരാണ്.
കൊല്ലം: ജില്ലയില്‍ 28 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തുനിന്നും രണ്ടുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് ജില്ലയില്‍ എട്ടുപേര്‍ രോഗമുക്തി നേടി.
രോഗബാധിതരുടെ വിശദാംശങ്ങള്‍
1). പട്ടാഴി സ്വദേശിയായ 36 വയസുളള യുവാവ്. ജൂലൈ 28 ന് ചെന്നൈയില്‍നിന്നും ഡ്രൈവറോടും മറ്റു രണ്ടുപേരോടൊപ്പവും ടാക്‌സിയില്‍ കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി കണ്ടെത്തുകയും ഇന്നേ ദിവസം ചികില്‍സ ആരംഭിക്കുകയും ചെയ്തു.
2). ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 36 വയസുളള യുവാവ്. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നയാളാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ചികില്‍സ ആരംഭിക്കുകയും ചെയ്തു.
3). ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 34 വയസുളള യുവതി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നയാളാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികില്‍സ ആരംഭിക്കുകയും ചെയ്തു.
4). ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 14 വയസുളള പെണ്‍കുട്ടി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നയാളാണ്. മാതാപിതാക്കളുമായി ജൂലൈ 27 ന് ജ 413 ന്റെ വീട് സന്ദര്‍ശിക്കുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്തു.
5). ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശിനിയായ 75 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നയാളാണ്. രോഗിയുടെ ഭാര്യാമാതാവും അതേ വീട്ടില്‍ താമസവുമാണ്.
6). പന്മന സ്വദേശിയായ 36 വയസുളള യുവാവ്. ജൂണ്‍ 26 ന് ദുബയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും കായംകുളം സ്വദേശിയായ മറ്റൊരാളോടൊപ്പം ടാക്‌സിയില്‍ സഞ്ചരിച്ചു. വീട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.
7). പന്മന സ്വദേശിയായ 37 വയസുളള യുവതി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചതും യാത്രാചരിതമില്ലാത്തതുമായ കൊവിഡ് രോഗിയുടെ ഭാര്യയാണ്. ഒരേ വീട്ടില്‍ താമസിച്ചിരുന്നു. ജൂലൈ 6 മുതല്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു.
8). പന്മന സ്വദേശിയായ 4 വയസുളള ആണ്‍കുട്ടി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചതും യാത്രാചരിതമില്ലാത്തതുമായ കൊവിഡ് രോഗിയുടെ സമ്പര്‍ക്കത്തില്‍ വന്ന കുട്ടിയാണ്. ജൂലൈ 6 മുതല്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു.
9). ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശിനിയായ 25 വയസുളള യുവതി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചയാളുടെ മകളാണ്. 3 മാസം ഗര്‍ഭിണിയാണ് യുവതി.
10). ചവറ പുതുകാട് സ്വദേശിയായ 36 വയസുളള യുവാവ്. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചയാളുടെ ജാമാതാവാണ്.
11). ചവറ പുതുകാട് സ്വദേശിനിയായ 6 വയസുളള പെണ്‍കുട്ടി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മകളാണ്.
12). പെരിനാട് വെളളിമണ്‍ സ്വദേശിയായ 19 വയസുളള യുവാവ്. ജൂലൈ 4 ന് കസാഖിസ്ഥാനില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലെത്തി. അവിടെനിന്നും ടാക്‌സിയില്‍ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.
13). ശാസ്താംകോട്ട മണക്കര സ്വദേശിനിയായ 58 വയസുളള സ്ത്രീ. ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍ മല്‍സ്യവില്‍പ്പന നടത്തുകയായിരുന്നു. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക കേസാണെന്ന് സംശയിക്കുന്നു.
14). മുളവന സ്വദേശിയായ 28 വയസുളള യുവാവ്. ജൂലൈ 2ന് ഷാര്‍ജയില്‍നിന്നും എയര്‍ അറേബ്യയില്‍നിന്ന് വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
15). കൊട്ടിയം തഴുത്തല സ്വദേശിയായ 28 വയസുളള യുവാവ്. ജൂലൈ 2 ന് ദുബായില്‍ നിന്നും എയര്‍ അറേബ്യയില്‍ G 90785 നമ്പര്‍ ഫ്‌ളൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിസിയില്‍ കൊല്ലത്തും തുടര്‍ന്ന് ടാക്‌സിയില്‍ സഞ്ചരിച്ച് സ്ഥാപനനിരീക്ഷണത്തിലും പ്രവേശിച്ചു.
16). അലയമണ്‍ സ്വദേശിയായ 58 വയസുളള പുരുഷന്‍. സൗദി അറേബ്യയില്‍നിന്നുമെത്തി. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികില്‍സ ആരംഭിക്കുകയും ചെയ്തു.
17). ശാസ്താംകോട്ട സ്വദേശിനിയായ 56 വയസ്സുള്ള സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു.
18). പവിത്രേശ്വരം സ്വദേശിയായ 27 വയസ്സുള്ള യുവാവ്. ജൂലൈ 2ന് ദുബയില്‍നിന്നും എത്തി.
19). ശാസ്താംകോട്ട സ്വദേശിനിയായ 64 വയസുളള സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു.
20). ആദിച്ചനല്ലൂര്‍ സ്വദേശിയായ 45 വയസുളള പുരുഷന്‍. ജൂണ്‍ 26 ന് ഖത്തറില്‍നിന്നുമെത്തി.
21). പ്ലാപ്പളളി സ്വദേശിനിയായ 32 വയസുളള യുവതി. ജൂണ്‍ 28 ന് ദുബയില്‍ നിന്നുമെത്തി.
22). പ്ലാപ്പളളി സ്വദേശിനിയായ 1 വയസുളള ബാലിക. ജൂണ്‍ 28 ന് ദുബയില്‍നിന്നുമെത്തി.
23). പന്മന സ്വദേശിനിയായ 30 വയസുളള യുവതി. രോഗബാധ ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല.
24). പിറവന്തൂര്‍ സ്വദേശിയായ 47 വയസുളള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു.
25). കൊല്ലം സ്വദേശിയായ 74 വയസുളള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു
26). കൊല്ലം സ്വദേശിയായ 30 വയസുളള യുവാവ്. മധ്യപ്രേദേശില്‍നിന്നുമെത്തി.
27). ശാസ്താംകോട്ട മണക്കര സ്വദേശിനിയായ 54 വയസുളള സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു.
28). കൊല്ലം കരിക്കോട് സ്വദേശിനിയായ 47 വയസുളള സ്ത്രീ. ഒമാനില്‍ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT