Kerala

കോട്ടയം ജില്ലയില്‍ 395 പേര്‍ക്ക് കൂടി കൊവിഡ്; 60 വയസിന് മുകളിലുള്ള 63 പേര്‍ക്ക് വൈറസ് ബാധ

പുതുതായി 3,134 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 210 പുരുഷന്‍മാരും 147 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു.

കോട്ടയം ജില്ലയില്‍ 395 പേര്‍ക്ക് കൂടി കൊവിഡ്; 60 വയസിന് മുകളിലുള്ള 63 പേര്‍ക്ക് വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 395 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 391 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേരും രോഗബാധിതരായി. പുതുതായി 3,134 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 210 പുരുഷന്‍മാരും 147 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 63 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 254 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7,396 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 21736 പേര്‍ കൊവിഡ് ബാധിതരായി. 14,305 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19,454 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ചങ്ങനാശേരി-54

കോട്ടയം-44

ഏറ്റുമാനൂര്‍- 24

വൈക്കം -20

വെച്ചൂര്‍ 14

അയ്മനം-12

മുണ്ടക്കയം, അതിരമ്പുഴ -10

വാഴപ്പള്ളി, കൂരോപ്പട, കടുത്തുരുത്തി, കങ്ങഴ-9

ഈരാറ്റുപേട്ട, കുറിച്ചി - 8

തലയാഴം, ടിവി പുരം, തൃക്കൊടിത്താനം, മാടപ്പള്ളി, കാണക്കാരി-7

കടപ്ലാമറ്റം, കറുകച്ചാല്‍,ഭരണങ്ങാനം, മാഞ്ഞൂര്‍ - 6

ഉദയനാപുരം, പനച്ചിക്കാട്, ആര്‍പ്പൂക്കര, മറവന്തുരുത്ത്, പള്ളിക്കത്തോട്-5

പാലാ, വെള്ളൂര്‍, വെള്ളാവൂര്‍, മീനച്ചില്‍,വിജയപുരം, പായിപ്പാട്, പാമ്പാടി-4

കാഞ്ഞിരപ്പള്ളി, തിരുവാര്‍പ്പ്, ഞീഴൂര്‍ കൂട്ടിക്കല്‍ - 3

അയര്‍ക്കുന്നം, തലയോലപ്പറമ്പ്, മണര്‍കാട്, കരൂര്‍, നെടുംകുന്നം, പൂഞ്ഞാര്‍, പാറത്തോട്, തീക്കോയി-2

ചെമ്പ്, മരങ്ങാട്ടുപിള്ളി, കിടങ്ങൂര്‍, മൂന്നിലവ്, കുമരകം, തലപ്പലം, എരുമേലി, മണിമല, വാഴൂര്‍, ചിറക്കടവ്, കടനാട്, എലിക്കുളം, മേലുകാവ്, പുതുപ്പള്ളി, അകലക്കുന്നം-1

Next Story

RELATED STORIES

Share it