- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 40 പേര്‍ക്ക് കൂടി കൊവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 46 പേര് രോഗമുക്തരായി
രോഗം സ്ഥിരീകരിച്ച 386 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 21 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13,862 പേരില്‍ 13,421 പേര് വീടുകളിലും 441 പേര് ആശുപത്രികളിലുമാണ്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 46 പേര് രോഗമുക്തരായി. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,174 ആയി. രോഗമുക്തരായവരുടെ എണ്ണം 762 ആണ്. കെഎല്‍എഫ് ക്ലസ്റ്ററില്‍നിന്ന് കോടശ്ശേരി സ്വദേശി (20, പുരുഷന്), ഇരിങ്ങാലക്കുട സ്വദേശികളായ (40, സ്ത്രീ), (17 വയസ്സുളള ആണ്‍കുട്ടി), (12 വയസ്സുളള ആണ്‍കുട്ടി), കൊടകര സ്വദേശി (69, സ്ത്രീ) എന്നിങ്ങനെ അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചു. കെഎസ്ഇ ക്ലസ്റ്ററില്‍നിന്ന് ഇരിങ്ങാലക്കുട സ്വദേശി (49, പുരുഷന്), മുരിയാട് സ്വദേശികളായ (50, പുരുഷന്), (33, സ്ത്രീ), (6 വയസ്സുളള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (58, പുരുഷന്), പുല്ലൂര്‍ സ്വദേശി (57, പുരുഷന്), പുത്തന്‍ചിറ സ്വദേശി (36, പുരുഷന്) എന്നിങ്ങനെ 7 പേര്‍ക്ക് രോഗം ബാധിച്ചു.
പട്ടാമ്പി ക്ലസ്റ്ററില്‍ വരവൂര്‍ സ്വദേശികളായ (35, പുരുഷന്), (53, പുരുഷന്), എരുമപ്പെട്ടി സ്വദേശികളായ (18, സ്ത്രീ), (20, സ്ത്രീ), (44, സ്ത്രീ), (53, പുരുഷന്), (51, പുരുഷന്), (49, പുരുഷന്) എന്നിങ്ങനെ 8 പേര്‍ക്ക് രോഗം ബാധിച്ചു. ബിഎസ്എഫ് ക്ലസ്റ്ററില്‍നിന്നും ഗുരുവായൂര്‍ സ്വദേശിക്ക് (31, പുരുഷന്) രോഗം പകര്‍ന്നു. സമ്പര്‍ക്കത്തിലൂടെ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു- പുത്തന്‍ചിറ സ്വദേശി (28, പുരുഷന്), വെങ്കിടങ്ങ് സ്വദേശികളായ (18 വയസ്സുളള ആണ്‍കുട്ടി), (39, സ്ത്രീ), (70, സ്ത്രീ). സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കല്ലൂര്‍ സ്വദേശിയുടെ (39, സ്ത്രീ) രോഗ ഉറവിടം വ്യക്തമല്ല.
ദുബയില്‍നിന്ന് വന്ന പരിയാരം സ്വദേശി (53, പുരുഷന്), കോടശ്ശേരി സ്വദേശി (23, പുരുഷന്), കുവൈത്തില്‍നിന്ന് വന്ന മുരിയാട് സ്വദേശി (55, പുരുഷന്), ഒമാനില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (42, പുരുഷന്), സൗദിയില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി (39, പുരുഷന്), റിയാദില്‍നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി (48, സ്ത്രീ). കൊല്‍ക്കത്തയില്‍നിന്ന് വന്ന ഏങ്ങണ്ടിയൂര്‍ സ്വദേശികളായ (42, പുരുഷന്), (27, പുരുഷന്), തമിഴ്നാട്ടില്‍നിന്ന് വന്ന ഏങ്ങണ്ടിയൂര്‍ സ്വദേശികളായ (41, പുരുഷന്), (21, പുരുഷന്), (23, പുരുഷന്), (39, പുരുഷന്), (48, പുരുഷന്), (23, പുരുഷന്) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച 386 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 21 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13,862 പേരില്‍ 13,421 പേര് വീടുകളിലും 441 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 81 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1105 പേരെ ഇന്ന് നിരീക്ഷണത്തില്‍ പുതുതായി ചേര്‍ത്തു. 1177 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണപട്ടികയില്നിന്നും ഒഴിവാക്കി.
ഇന്ന് 521 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 28,092 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 25695 സാംപിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2397 സാംപിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 10,279 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് 520 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 54,754 ഫോണ്‍ വിളികള്‍ ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നു. 79 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്കി. തിങ്കളാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 467 പേരെ ആകെ സ്ക്രീന്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMT