- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: മലപ്പുറം ജില്ലയില്‍ ഇന്ന് 4,074 പേര്‍ക്ക് വൈറസ് ബാധ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.53 ശതമാനം
മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.53 രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 4,074 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 5,502 പേര്‍ രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,15,505 ആയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,943 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 46 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 79 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
66,020 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 46,112 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,551 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 250 പേരും 217 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസകേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 769 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 782 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
രോഗവ്യാപനം തടയാന്‍ പൊതുജന പിന്തുണ അനിവാര്യം: ഡിഎംഒ
കൊവിഡ് വ്യാപനം പരിശോധിച്ച് ഉറപ്പാക്കി നിയന്ത്രണ നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണ്. ഇതിനിടയിലും രോഗബാധിതര്‍ ക്രമാതീതമായി ഉയരുന്നത് സാമൂഹ്യാരോഗ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു. ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ശരാശരി 30 ശതമാനമായി തുടരുകയാണ്. ഇതിന്റെ അപകടാവസ്ഥ തിരിച്ചറിഞ്ഞ് രോഗബാധയേല്‍ക്കാനുള്ള സാധ്യതയില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം.
ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കുക മാത്രമാണ് നിലവില്‍ ചെയ്യേണ്ടത്. ഇത് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി നിറവേറ്റണം. മുതിര്‍ന്ന പൗരന്‍മാരും ഗര്‍ഭിണികളും ഭിന്നശേഷി വിഭാഗത്തിലുള്ളവരും നിത്യരോഗികളും കുട്ടികളും ഒരുകാരണവശാലും വീടുകള്‍ക്ക് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ ഈ വിഭാഗത്തിലുള്ളവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍നിന്ന് മറ്റുള്ളവര്‍ വിട്ടു നില്‍ക്കണം. അത്യാവശ്യഘട്ടങ്ങളില്ലാതെ ഒരുകാരണവശാലും വീടുകളില്‍നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവജാഗ്രത പുലര്‍ത്തണം.
കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ
എ.ആര്‍ നഗര്‍ 33
ആലങ്കോട് 15
ആലിപ്പറമ്പ് 46
അമരമ്പലം 27
ആനക്കയം 23
അങ്ങാടിപ്പുറം 112
അരീക്കോട് 43
ആതവനാട് 48
ഊരകം 23
ചാലിയാര്‍ 11
ചീക്കോട് 19
ചേലേമ്പ്ര 10
ചെറിയമുണ്ടം 69
ചെറുകാവ് 20
ചോക്കാട് 07
ചുങ്കത്തറ 68
എടക്കര 31
എടപ്പറ്റ 32
എടപ്പാള്‍ 29
എടരിക്കോട് 21
എടവണ്ണ 34
എടയൂര്‍ 25
ഏലംകുളം 22
ഇരിമ്പിളിയം 17
കാലടി 57
കാളികാവ് 13
കല്‍പകഞ്ചേരി 32
കണ്ണമംഗലം 46
കരുളായി 33
കരുവാരക്കുണ്ട് 16
കാവനൂര്‍ 62
കീഴാറ്റൂര്‍ 31
കീഴുപറമ്പ് 10
കോഡൂര്‍ 19
കൊണ്ടോട്ടി 68
കൂട്ടിലങ്ങാടി 54
കോട്ടക്കല്‍ 53
കുറുവ 36
കുറ്റിപ്പുറം 54
കുഴിമണ്ണ 15
മക്കരപ്പറമ്പ് 41
മലപ്പുറം 173
മമ്പാട് 14
മംഗലം 43
മഞ്ചേരി 104
മങ്കട 83
മാറാക്കര 22
മാറഞ്ചേരി 74
മേലാറ്റൂര്‍ 32
മൂന്നിയൂര്‍ 19
മൂര്‍ക്കനാട് 53
മൂത്തേടം 12
മൊറയൂര്‍ 56
മുതുവല്ലൂര്‍ 11
നന്നമ്പ്ര 12
നന്നംമുക്ക് 31
നിലമ്പൂര്‍ 29
നിറമരുതൂര്‍ 17
ഒതുക്കുങ്ങല്‍ 40
ഒഴൂര്‍ 18
പള്ളിക്കല്‍ 96
പാണ്ടിക്കാട് 35
പരപ്പനങ്ങാടി 85
പറപ്പൂര്‍ 25
പെരിന്തല്‍മണ്ണ 44
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 22
പെരുവള്ളൂര്‍ 37
പൊന്മള 18
പൊന്മുണ്ടം 22
പൊന്നാനി 70
പൂക്കോട്ടൂര്‍ 69
പോരൂര്‍ 19
പോത്തുകല്ല് 32
പുലാമന്തോള്‍ 31
പുളിക്കല്‍ 08
പുല്‍പ്പറ്റ 06
പുറത്തൂര്‍ 38
പുഴക്കാട്ടിരി 30
താനാളൂര്‍ 50
താനൂര്‍ 16
തലക്കാട് 17
തവനൂര്‍ 94
താഴേക്കോട് 52
തേഞ്ഞിപ്പലം 29
തെന്നല 35
തിരുനാവായ 22
തിരുവാലി 11
തൃക്കലങ്ങോട് 22
തൃപ്രങ്ങോട് 10
തുവ്വൂര്‍ 153
തിരൂര്‍ 52
തിരൂരങ്ങാടി 54
ഊര്‍ങ്ങാട്ടിരി 36
വളാഞ്ചേരി 45
വളവന്നൂര്‍ 46
വള്ളിക്കുന്ന് 27
വട്ടംകുളം 22
വാഴക്കാട് 13
വാഴയൂര്‍ 19
വഴിക്കടവ് 09
വെളിയങ്കോട് 47
വേങ്ങര 93
വെട്ടത്തൂര്‍ 42
വെട്ടം 38
വണ്ടൂര്‍ 51
മലപ്പുറം ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് 6,62,374 പേര്‍
മലപ്പുറം ജില്ലയില്‍ 6,62,374 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ശനിയാഴ്ച വരെ 5,32,638 പേര്‍ക്ക് ഒന്നാം ഡോസും 1,29,736 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാക്രമത്തിലാണ് ജില്ലയില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നത്. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 400 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി.
ആരോഗ്യപ്രവര്‍ത്തകരില്‍ 39,360 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 28,011 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 17,859 പേര്‍ക്ക് ഒന്നാം ഡോസും 16,893 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം ഡോസ് വാക്‌സിനും 33,546 പേര്‍ ഒന്നാം ഡോസ് വാക്‌സിനുമാണ് ഇതുവരെ സ്വീകരിച്ചത്. 45 വയസിനു മുകളില്‍ പ്രായമുള്ള 4,41,473 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 71,933 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്.
RELATED STORIES
മാമി തിരോധാന കേസ്; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി
10 Jan 2025 11:06 AM GMTമാമി തിരോധാന കേസ്; രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്താന്‍ ലുക്ക്...
10 Jan 2025 9:32 AM GMTഎലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍;...
9 Jan 2025 7:07 AM GMTകേരള വന നിയമ ഭേദഗതി ബില്‍ അടിയന്തരമായി പിന്‍വലിക്കണം: എസ്ഡിപിഐ
9 Jan 2025 6:56 AM GMTമുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പി സി ...
9 Jan 2025 6:51 AM GMTഎസ് ഡി പി ഐ പ്രവര്‍ത്തകരെ മഹല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെ വഖഫ്...
8 Jan 2025 5:16 PM GMT