- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇന്ന് 5,397 പേര്‍ക്ക് കൊവിഡ്; 4,690 സമ്പര്‍ക്കരോഗികള്‍, ചികില്‍സയിലുള്ളവര്‍ 64,028
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,930 ആയി.
തിരുവനന്തപുരം: കേരളത്തില്‍ 5,397 ഇന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍കോട് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,853 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,13,415 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4,690 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കോട്ടയം 571, കോഴിക്കോട് 547, എറണാകുളം 416, പത്തനംതിട്ട 447, കൊല്ലം 490, മലപ്പുറം 438, തൃശൂര്‍ 363, ആലപ്പുഴ 339, പാലക്കാട് 163, തിരുവനന്തപുരം 204, കണ്ണൂര്‍ 209, വയനാട് 250, ഇടുക്കി 200, കാസര്‍കോട് 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, തൃശൂര്‍, കോഴിക്കോട് 6 വീതം, എറണാകുളം 4, പാലക്കാട്, വയനാട് 3 വീതം, പത്തനംതിട്ട 2, കൊല്ലം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 408, കൊല്ലം 218, പത്തനംതിട്ട 240, ആലപ്പുഴ 224, കോട്ടയം 485, ഇടുക്കി 54, എറണാകുളം 601, തൃശൂര്‍ 594, പാലക്കാട് 200, മലപ്പുറം 508, കോഴിക്കോട് 477, വയനാട് 196, കണ്ണൂര്‍ 252, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,64,951 പേര് ഇതുവരെ കൊവിഡില്‍നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,64,984 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,299 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 13,685 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ എഴുകോണ്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചിതറ (സബ് വാര്‍ഡ് 11), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 11, 12, 13), പാലക്കാട് ജില്ലയിലെ മുതലമട (4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് ഒരു പ്രദേശത്തേയും ഹോട്ട്സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ ആകെ 463 ഹോട്ട്സ്പോട്ടുകളാണുള്ളത്.
RELATED STORIES
റിപബ്ലിക് ദിനത്തില്‍ രാജ്യത്തുടനീളം ട്രാക്ടര്‍ മാര്‍ച്ചുകള്‍...
13 Jan 2025 11:45 AM GMTറഷ്യന്‍ കൂലിപ്പട്ടാളത്തിലകപ്പെട്ട മലയാളി കൊല്ലപ്പെട്ടു
13 Jan 2025 10:57 AM GMTആരോപണങ്ങള്‍ അടിസ്ഥാനരഹിതം, വാസ്തവമെന്തെന്ന് ജനങ്ങള്‍ക്കറിയാം;...
13 Jan 2025 10:41 AM GMTതിരുവല്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
13 Jan 2025 10:20 AM GMTമഹാ കുംഭമേളക്ക് പ്രയാഗ് രാജില്‍ തുടക്കം; വിശുദ്ധ സ്നാനം നടത്തി...
13 Jan 2025 10:19 AM GMTമസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് മലപ്പുറത്ത് ഒമ്പതാം ക്ലാസ്സ്...
13 Jan 2025 9:57 AM GMT