Kerala

വയനാട് ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ്; 87 പേര്‍ക്ക് രോഗമുക്തി

നിലവില്‍ 1,242 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1,126 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

വയനാട് ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ്; 87 പേര്‍ക്ക് രോഗമുക്തി
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. 58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27,312 ആയി. 25,828 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1,242 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1,126 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

പൂതാടി 10, അമ്പലവയല്‍, ബത്തേരി 9 വീതം, നെന്‍മേനി 6, കോട്ടത്തറ 5, കണിയാമ്പറ്റ, മുട്ടില്‍, നൂല്‍പ്പുഴ 3 വീതം, വൈത്തിരി 2, എടവക, കല്‍പ്പറ്റ, മാനന്തവാടി, മീനങ്ങാടി, മേപ്പാടി, മൂപ്പൈനാട്, പനമരം, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിത രായത്. ദുബായില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും വന്ന മീനങ്ങാടി സ്വദേശികള്‍, പഞ്ചാബില്‍ നിന്ന് വന്ന എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

.87 പേര്‍ക്ക് രോഗമുക്തി

മാനന്തവാടി 5, മേപ്പാടി 4, തിരുനെല്ലി, പൊഴുതന 3 വീതം, പൂതാടി 2, നൂല്‍പ്പുഴ, തരിയോട്, ബത്തേരി, അമ്പലവയല്‍ പനമരം പുല്‍പ്പള്ളി, കല്‍പ്പറ്റ, എടവക സ്വദേശികളായ 1 വീതം, വീടുകളില്‍ ചികില്‍സയിലായിരുന്ന 62 പേര്‍ എന്നിവരാണ് രോഗമുക്തരായത്.

443 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 443 പേരാണ്. 330 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4,655 പേര്‍. ഇന്ന് പുതുതായി 13 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1314 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 292216 സാമ്പിളുകളില്‍ 2,89,941 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 262629 നെഗറ്റീവും 27312 പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it