- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 89 പേര്‍ക്ക് കൂടി കൊവിഡ്; 34 സമ്പര്‍ക്കരോഗികള്‍, 14 പേരുടെ ഉറവിടം വ്യക്തമല്ല
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
മലപ്പുറം: ജില്ലയില്‍ 89 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
ദുബയില്‍നിന്നും കൊവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശി 29 വയസുകാരന് ജൂലൈ 22 ന് മരിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകിരിച്ചത്. ഇന്നലെ 30 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധചികില്‍സയ്ക്കുശേഷം ഇതുവരെ 818 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍
ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂര്‍ സ്വദേശികളായ 60 വയസുകാരി, 34 വയസുകാരന്‍, ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി 48 വയസുകാരന്‍, 23 വയസുകാരന്‍, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (60), ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയുമായി ബന്ധമുണ്ടായ വളാഞ്ചേരി സ്വദേശി (55), ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ സ്വദേശിനിയുമായി ബന്ധമുണ്ടായ പെരിന്തല്‍മണ്ണ സ്വദേശിയായ 10 വയസുകാരന്‍, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (43), ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി നഗരസഭയിലെ കൗണ്‍സിലറുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (39), ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച പെരുവള്ളൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ പെരുവള്ളൂര്‍ സ്വദേശി (35), ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മംഗലം സ്വദേശിയുമായി ബന്ധമുണ്ടായ മംഗലം സ്വദേശി (33), ജൂലൈ 15 ന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂര്‍ പുറത്തൂരിലെ 38 വയസുകാരി, 42 വയസുകാരന്‍, ഇയാളുമായി ബന്ധമുണ്ടായ തിരൂര്‍ സ്വദേശികളായ 33 വയസുകാരി, 10 വയസുകാരി, 39 വയസുകാരന്‍, 44 വയസുകാരി, നേരത്തെ രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ജോലിക്കാരനുമായ ബന്ധമുണ്ടായ മലപ്പുറം സ്വദേശികളായ 43 വയസുകാരന്‍, 33 വയസുകാരന്‍, നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ ചങ്ങരംകുളം പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ (34) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ ചോക്കാട് മത്സ്യ മാര്‍ക്കറ്റില്‍ ഡ്രൈവറായ മലപ്പുറം സ്വദേശി (26), പെരുവള്ളൂര്‍ സ്വദേശിയായ ആറ് വയസുകാരന്‍, പുളിക്കല്‍ സ്വദേശി (35), താനൂര്‍ സ്വദേശി (28), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി (28), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ മല്‍സ്യക്കച്ചവടം നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), പൊന്മള സ്വദേശി (42), കൊണ്ടോട്ടി നഗരസഭ കൗണ്‍സിലറായ കൊണ്ടോട്ടി സ്വദേശി (54), കരുവാങ്കല്ല് മല്‍സ്യവില്‍പ്പന നടത്തുന്ന പെരുവള്ളൂര്‍ സ്വദേശി (40), മൂന്നിയൂര്‍ സ്വദേശി (45), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ഐസ് വില്‍പ്പന നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), തിരുവനന്തപുരം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ (27), ചന്തക്കുന്ന്, ചോക്കാട് മാര്‍ക്കറ്റുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്ന ചോക്കാട് സ്വദേശി (46), എറണാകുളത്ത് ടാക്‌സി ഡ്രൈവറായ പുലാമന്തോള്‍ സ്വദേശി (37) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
മുംബൈയില്‍നിന്നെത്തിയ വട്ടംകുളം സ്വദേശി (24), കര്‍ണാടകയില്‍ നിന്നെത്തിയ തെന്നല സ്വദേശി (32), ആന്ധ്രാപ്രദേശില്‍ നിന്നെത്തിയവരായ താനൂര്‍ സ്വദേശി (21), പോത്തുകല്ല് സ്വദേശി (21), കര്‍ണാടകയിലെ തുംകൂരില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (56), ശ്രീനഗറില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി (27), ബംഗളൂരുവില്‍ നിന്നെത്തിയവരായ എആര്‍ നഗര്‍ സ്വദേശി (33), മഞ്ചേരി സ്വദേശി (26), പുറത്തൂര്‍ സ്വദേശിനിയായ 13 വയസുകാരി, തലക്കാട് സ്വദേശികളായ 18 വയസുകാരി, 16 വയസുകാരി, 46 വയസുകാരന്‍, ഗുണ്ടൂരില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (30), മഹാരാഷ്ട്രയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (52), തെലുങ്കാനയില്‍ നിന്നെത്തിയ വഴിക്കടവ് സ്വദേശി (24) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.
വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവര്‍
ദുബയില്‍നിന്നും കൊവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശി 29 വയസുകാരന് (ജൂലൈ 22 ന് മരിച്ച ശേഷമാണ് രോഗബാധ സ്ഥിരീകിരിച്ചത്), ദുബയില്‍ നിന്നെത്തിയവരായ തൃപ്രങ്ങോട് സ്വദേശി (25), മൂര്‍ക്കനാട് സ്വദേശി (34), ചെറിയമുണ്ടം സ്വദേശി (33), പൊന്നാനി സ്വദേശി (23), തിരൂര്‍ സ്വദേശി (29), പെരുവള്ളൂര്‍ സ്വദേശി (48), എടരിക്കോട് സ്വദേശി (31), മമ്പാട് സ്വദേശിനി (30), ദമാമില്‍ നിന്നെത്തിയ എടക്കര സ്വദേശി (42), കുവൈത്തില്‍ നിന്നെത്തിയവരായ കരുളായി സ്വദേശി (34), വാഴയൂര്‍ സ്വദേശി (32), റിയാദില്‍ നിന്നെത്തിയവരായ അരീക്കോട് സ്വദേശി (42), പെരിന്തല്‍മണ്ണ സ്വദേശി (27), പുളിക്കല്‍ സ്വദേശിനിയായ ഒമ്പത് വയസുകാരി, വളവന്നൂര്‍ സ്വദേശി (29), അങ്ങാടിപ്പുറം സ്വദേശിനി (22), പെരിന്തല്‍മണ്ണ സ്വദേശിയായ ആറ് വയസുകാരന്‍, കൊണ്ടോട്ടി സ്വദേശി (31), കുറ്റിപ്പുറം സ്വദേശിയായ നാല് വയസുകാരന്‍, വെട്ടം സ്വദേശികളായ 38 വയസുകാരന്‍, 40 വയസുകാരന്‍, റാസല്‍ഖൈമയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (28), മൂത്തേടം സ്വദേശി (31), ജിദ്ദയില്‍ നിന്നെത്തിയവരായ തെന്നല സ്വദേശി (40), എആര്‍ നഗര്‍ സ്വദേശി (42), കൊണ്ടോട്ടി സ്വദേശി (28), പെരിന്തല്‍മണ്ണ സ്വദേശിനി (24), മൂര്‍ക്കനാട് സ്വദേശി (49), പൂക്കോട്ടൂര്‍ സ്വദേശിനി (38), പൂക്കോട്ടൂര്‍ സ്വദേശി(36), വഴിക്കടവ് സ്വദേശി (34), ദോഹയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (46), മാറാക്കര സ്വദേശിനി (23), ഷാര്‍ജയില്‍ നിന്നെത്തിയ പൊന്മള സ്വദേശി (34), തിരുന്നാവായ സ്വദേശി (31), ഒമാനില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (40), അബൂദാബിയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (20), ഖത്തറില്‍ നിന്നെത്തിയ തലക്കാട് സ്വദേശിനി (23), സൗദിയില്‍നിന്നെത്തിയ താഴേക്കോട് സ്വദേശി (53), പുളിക്കല്‍ സ്വദേശിയായ 11 വയസുകാരന്‍ എന്നിവര്‍ക്കാണ് വിദേശരാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
RELATED STORIES
മണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTമണിപ്പൂര്‍ സംഘര്‍ഷത്തിലെ നിഗൂഡതകള്‍; പിന്നില്‍ അരംബായ് തെംഗോലോ?
16 Nov 2024 5:19 PM GMTതലമുറകളുടെ പോരാട്ടത്തില്‍' ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനെ ഇടിച്ചിട്ട്...
16 Nov 2024 6:49 AM GMTസംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMTഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്‍ഡ് കേസില്‍ അമാനത്തുള്ള ഖാന് ജാമ്യം;...
14 Nov 2024 9:03 AM GMT