- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ആലപ്പുഴ ജില്ലയില്‍ 10 അതീവ നിയന്ത്രണ മേഖലകള്‍; പ്രദേശത്ത് കര്‍ശന നിയന്ത്രണം
അനുപാതം 10 ന് മുകളില്‍ വരുന്ന പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ അഞ്ചു നഗരസഭകളിലായി 10 വാര്‍ഡുകളാണ് അതീവനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്
ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലെ കൊവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി അതീവ നിയന്ത്രണ മേഖലകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവായി. അനുപാതം 10 ന് മുകളില്‍ വരുന്ന പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ അഞ്ചു നഗരസഭകളിലായി 10 വാര്‍ഡുകളാണ് അതീവനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്.
അതീവ നിയന്ത്രണ മേഖല പൂര്‍ണമായും പോലിസ് നിരീക്ഷണത്തിലായിരിക്കും. റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണത്തിനു വിധേയമായി ഇളവുകളുണ്ടായിരിക്കും. അവശ്യഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു മാത്രം രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക്(പിഡിഎസ്) രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റു സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. നാലില്‍ അധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല.
സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലിസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ നിരീക്ഷണവും നിയന്ത്രണവും മേഖലയില്‍ ശക്തമായിരിക്കും. പ്രദേശവാസികള്‍ക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം പോലിസ്/വാര്‍ഡുതല റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവരുടെ സേവനം തേടാം. ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്കു മാത്രം പങ്കെടുക്കാം. കൊവിഡ് 19 രോഗനിര്‍വ്യാപനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രഷറി, പെട്രോളിയം, പാചകവാതക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും. പ്രദേശത്തെ വാര്‍ഡുതല ജാഗ്രത സമിതികള്‍ അടിയന്തരമായി കൊവിഡ് നിര്‍വ്യാപന നിരീക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതീവനിയന്ത്രണ മേഖലകള്‍ ചുവടെ
ആലപ്പുഴ നഗരസഭ: വാര്‍ഡ് 18 അവലൂക്കുന്ന്, വാര്‍ഡ് 46 വാടക്കനാല്‍, വാര്‍ഡ് 52 മംഗലം,ചേര്‍ത്തല നഗരസഭ: വാര്‍ഡ് 1, 5, 7,ചെങ്ങന്നൂര്‍ നഗരസഭ: വാര്‍ഡ് 21,മാവേലിക്കര നഗരസഭ: വാര്‍ഡ് 2 കുരുവിക്കാട്, വാര്‍ഡ് 3 കണ്ടിയൂര്‍,കായംകുളം നഗരസഭ: വാര്‍ഡ് 25 എന്നിങ്ങനെയാണ് മേഖലകള്‍.
RELATED STORIES
16 വര്‍ഷം മുമ്പ് ''കൊല്ലപ്പെട്ടയാളെ'' കണ്ടെത്തി; കേസില്‍ മുമ്പ്...
8 Jan 2025 6:00 PM GMTതിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുമരണം; നിരവധി...
8 Jan 2025 5:50 PM GMT''സംഭലില്‍ പോലിസ് കള്ളത്തോക്ക് ഉപയോഗിച്ച് മുസ്ലിംകളെ വെടിവച്ചു...
8 Jan 2025 5:36 PM GMTഎസ് ഡി പി ഐ പ്രവര്‍ത്തകരെ മഹല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെ വഖഫ്...
8 Jan 2025 5:16 PM GMTകര്‍ണാടക മുഖ്യമന്ത്രിയുടെ വീട്ടില്‍ കീഴടങ്ങി മാവോവാദികള്‍; സംഘത്തില്‍...
8 Jan 2025 5:03 PM GMTവയനാട്ടില്‍ കാട്ടാന ആക്രമണം; കുട്ട സ്വദേശിയായ 22 കാരന് മരിച്ചു
8 Jan 2025 4:49 PM GMT