Kerala

ആലപ്പുഴ ജില്ലയില്‍ കൊവിഡ് അതിവ്യാപനം മൂന്നു പഞ്ചായത്തുകളില്‍;45 തദ്ദേശസ്ഥാപനങ്ങളില്‍ മിതവ്യാപനം

30 പഞ്ചായത്തുകള്‍ 'എ'വിഭാഗത്തില്‍.45 തദ്ദേശസ്ഥാപനങ്ങള്‍ 'ബി' വിഭാഗത്തില്‍.മൂന്നു പഞ്ചായത്തുകള്‍ 'സി' വിഭാഗത്തില്‍.ജില്ലയില്‍ അതിതീവ്ര രോഗവ്യാപനമുള്ള (ഡി വിഭാഗം)തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ലനിയന്ത്രണങ്ങള്‍ക്കും ഇളവുകള്‍ക്കും ജൂണ്‍ 30 വരെ പ്രാബല്യം

ആലപ്പുഴ ജില്ലയില്‍ കൊവിഡ് അതിവ്യാപനം മൂന്നു പഞ്ചായത്തുകളില്‍;45 തദ്ദേശസ്ഥാപനങ്ങളില്‍ മിതവ്യാപനം
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പ്രതിവാര കൊവിഡ് പരിശോധന നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂണ്‍ 30 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവായി. ജൂണ്‍ 17 മുതല്‍ ജൂണ്‍ 23 വരെയുള്ള പ്രതിവാര ടിപിആര്‍ നിരക്കിനെ അടിസ്ഥാനമാക്കിയാണ് നാളെ മുതല്‍ നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ടിപിആര്‍ എട്ടു ശതമാനത്തില്‍ കുറവായ രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടു മുതല്‍ 16 ശതമാനം വരെ ടിപിആറുള്ള മിതരോഗവ്യാപനമുള്ള പ്രദേശങ്ങളെ ബി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 മുതല്‍ 24 ശതമാനം വരെ ടിപിആറുള്ള അതിവ്യാപനമുള്ള പ്രദേശങ്ങളെ സി വിഭാഗത്തിലും 24 ശതമാനത്തിനു മുകളില്‍ ടിപിആറുള്ള അതിതീവ്ര രോഗവ്യാപന പ്രദേശങ്ങളെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങളും ഇളവുകളുമുള്ളത്. ജില്ലയില്‍ അതിതീവ്ര രോഗവ്യാപനമുള്ള ഡി വിഭാഗത്തില്‍വരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്ല. മൂന്നു പഞ്ചായത്തുകള്‍ സി വിഭാഗത്തിലും ആറു നഗരസഭകളും 39 പഞ്ചായത്തുകളും ബി വിഭാഗത്തിലും 30 പഞ്ചായത്തുകള്‍ എ വിഭാഗത്തിലും ഉള്‍പ്പെടുന്നു.

സി വിഭാഗം പഞ്ചായത്തുകള്‍-

പാണാവള്ളി(19.13 ശതമാനം), പുളിങ്കുന്ന്(19.92), വള്ളികുന്നം (17.15)

ബി വിഭാഗം തദ്ദേശസ്ഥാപനങ്ങള്‍:

നഗരസഭകള്‍- ആലപ്പുഴ (11.47), ചെങ്ങന്നൂര്‍ (9.67), ചേര്‍ത്തല (10.15), ഹരിപ്പാട് (10.14), മാവേലിക്കര (11.00), കായംകുളം(14.23)ഗ്രാമപഞ്ചായത്തുകള്‍- ആറാട്ടുപുഴ(11.33), അമ്പലപ്പുഴ തെക്ക്(14.25), അരൂക്കുറ്റി(10.52), അരൂര്‍(11.60), മണ്ണഞ്ചേരി (9.99), ചമ്പക്കുളം(10.02), ചേപ്പാട് (12.88), ചേര്‍ത്തല തെക്ക് (8.17), ചെട്ടികുളങ്ങര (10.73), ചിങ്ങോലി (12.74), ചുനക്കര (9.18), കടക്കരപ്പള്ളി (11.81), കൈനകരി (12.94), കണ്ടല്ലൂര്‍ (14.13), കഞ്ഞിക്കുഴി (13.72), കാര്‍ത്തികപ്പള്ളി (8.15), കരുവാറ്റ (10.39), കോടംതുരുത്ത് (9.14), കൃഷ്ണപുരം (9.13), മാന്നാര്‍ (11.56), മാരാരിക്കുളം വടക്ക് (9.37), മാരാരിക്കുളം തെക്ക്(9.64), താമരക്കുളം (12.02), മുളക്കുഴ (13.83), മുതുകുളം (10.24), മുട്ടാര്‍ (12.82), നീലംപേരൂര്‍ (9.16), പാണ്ടനാട് (10.70), പട്ടണക്കാട് (14.35), പെരുമ്പളം (10.59), പുന്നപ്ര വടക്ക്(9.28), പുറക്കാട് (9.60), രാമങ്കരി (8.81), തകഴി (9.97), തണ്ണീര്‍മുക്കം (13.19), തഴക്കര (9.83), തുറവൂര്‍ (9.78), വയലാര്‍ (10.87), വെണ്‍മണി (12.68).

എ വിഭാഗം പഞ്ചായത്തുകള്‍:

ആല(7.83), അമ്പലപ്പുഴ വടക്ക്(7.28), ആര്യാട് (6.85), ഭരണിക്കാവ് (5.15), ബുധനൂര്‍ (7.10), ചേന്നംപള്ളിപ്പുറം (5.23), ചെന്നിത്തല തൃപ്പെരുന്തുറ(7.56), ചെറിയനാട് (3.48), ചെറുതന(6.65), ദേവികുളങ്ങര(6.38), എടത്വാ(5.43), എഴുപുന്ന(6.30), കാവാലം(3.73), കുമാരപുരം(4.11), കുത്തിയതോട്(5.56), മാവേലിക്കര തെക്കേക്കര(6.03), മുഹമ്മ(4.57), നെടുമുടി(6.09), നൂറനാട്(6.70), പാലമേല്‍(6.74), പള്ളിപ്പാട്(7.11), പത്തിയൂര്‍(5.46), പുലിയൂര്‍(4.31), പുന്നപ്ര തെക്ക്(5.84), തലവടി(5.91), തിരുവന്‍വണ്ടൂര്‍(6.91), തൃക്കുന്നപ്പുഴ(6.45), തൈക്കാട്ടുശേരി(4.81), വീയപുരം(4.18), വെളിയനാട്(3.23).

വിവിധ വിഭാഗങ്ങളിലുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ജൂണ്‍ 15, 22 തീയതികളില്‍ ഇറക്കിയ ഉത്തരവു പ്രകാരമുള്ള നിയന്ത്രണങ്ങളും ഇളവുകളുമുണ്ടാകും. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. നിയന്ത്രിതമേഖലകളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ തുടരും.

സംസ്ഥാനത്ത് പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദേശങ്ങള്‍ക്കു പുറമേ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍. (ജൂണ്‍ 15, 22 തീയതികളില്‍ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയുള്ളത്, സംസ്ഥാനത്തിനു മുഴുവന്‍ ബാധകമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല)

ഓഫീസ് അക്കൗണ്ട് ജോലികള്‍ക്കായി ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. എല്ലാ പരീക്ഷകളും ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളിലും നടത്താം.

'എ' വിഭാഗം തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

എല്ലാ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റുള്ളവര്‍ക്ക് വര്‍ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി.

ആരാധനാലയങ്ങളില്‍ പരമാവധി 15 പേരില്‍ കവിയാതെ, കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായ സമയം പ്രവേശനം അനുവദിക്കും.

അക്ഷയ കേന്ദ്രങ്ങള്‍, ജനസേവനകേന്ദ്രങ്ങള്‍ എന്നിവയടക്കം എല്ലാ കടകളും സ്ഥാപനങ്ങളും എല്ലാദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാര്‍/തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം.

ഓട്ടോറിക്ഷ, ടാക്‌സി എന്നിവ ഓടിക്കാം. ടാക്‌സിയില്‍ ഡ്രൈവറെക്കൂടാതെ മൂന്നുപേര്‍ക്കും ഓട്ടോറിക്ഷയില്‍ ഡ്രൈവറെക്കൂടാതെ രണ്ടു പേര്‍ക്കും യാത്രചെയ്യാം. കുടുംബാംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഈ നിയന്ത്രണം ബാധകമല്ല.

ബിവറേജസ് കോര്‍പറേഷന്‍, ബാറുകള്‍ ടേക്ക് എവേ രീതിയില്‍ മാത്രം പ്രവര്‍ത്തിക്കാം. തിരക്ക് നിയന്ത്രിക്കാന്‍ മൊബൈല്‍ ആപ് വഴി സമയക്രമം ഏര്‍പ്പെടുത്തണം.

സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തമാകാം. ശാരീരിക സമ്പര്‍ക്കം ഒഴിവാക്കി ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് അനുവദിച്ചിട്ടുണ്ട്.

ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് ടേക്ക് എവേ, ഓണ്‍ലൈന്‍/ഹോം ഡെലിവറി സംവിധാനത്തില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. ഹോംഡെലിവറി രാത്രി 9.30 വരെ അനുവദനീയം.

വീട്ടുജോലിക്കാര്‍ക്ക് യാത്രാനുമതി

'ബി' വിഭാഗം തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

എല്ലാ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റുള്ളവര്‍ക്ക് വര്‍ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി.

ആരാധനാലയങ്ങളില്‍ പരമാവധി 15 പേരില്‍ കവിയാതെ, കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായ സമയം പ്രവേശനം അനുവദിക്കും.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ എല്ലാദിവസവും പ്രവര്‍ത്തിക്കാം. മറ്റു കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാര്‍/തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.

അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവനകേന്ദ്രങ്ങള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം.

എല്ലാ സ്വകാര്യസ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

ബിവറേജസ് കോര്‍പറേഷന്‍, ബാറുകള്‍ ടേക്ക് എവേ രീതിയില്‍ പ്രവര്‍ത്തിക്കാം. തിരക്ക് നിയന്ത്രിക്കാന്‍ മൊബൈല്‍ ആപ് വഴി സമയക്രമം ഏര്‍പ്പെടുത്തണം.

സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തമാകാം. ശാരീരിക സമ്പര്‍ക്കം ഒഴിവാക്കി ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് അനുവദിച്ചിട്ടുണ്ട്.

ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് ടേക്ക് എവേ, ഓണ്‍ലൈന്‍/ഹോം ഡെലിവറി സംവിധാനത്തില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം.

വീട്ടുജോലിക്കാര്‍ക്ക് യാത്രാനുമതി

'സി' വിഭാഗം തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

എല്ലാ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റുള്ളവര്‍ക്ക് വര്‍ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം. വിവാഹ ആവശ്യത്തിനായുള്ള കടകള്‍(ജൂവലറി, തുണിക്കട, ചെരുപ്പുകട), വിദ്യാര്‍ഥികള്‍ക്കുള്ള കടകള്‍(ബുക്കുകള്‍), അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ എന്നിവയ്ക്ക് വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ 50 ശതമാനം ജീവനക്കാര്‍/തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം.

ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് ടേക്ക് എവേ, ഓണ്‍ലൈന്‍/ഹോം ഡെലിവറി സംവിധാനത്തില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കാം.

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ ബാധകം.

Next Story

RELATED STORIES

Share it