Kerala

കൊവിഡ്: ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും

പ്രാദേശിക തലത്തിലടക്കം പ്രവര്‍ത്തിക്കുന്ന സി എഫ് എല്‍ റ്റി സി, ഡി സി സി അടക്കമുള്ള കൊവിഡ് ചികില്‍ാ കേന്ദ്രങ്ങളില്‍ ആംബുലന്‍സ് സേവനം ഉറപ്പുവരുത്തും. കൊവിഡ് രോഗ വ്യാപനത്തിന്റെ തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ചികില്‍സാ കേന്ദ്രങ്ങളിലും ഒരു ആംബുലന്‍സിന്റെ ലഭ്യത ഉറപ്പാക്കും

കൊവിഡ്: ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും
X

ആലപ്പുഴ : കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കി ജില്ല കലക്ടര്‍ എ അലക്സാണ്ടര്‍. എന്‍ എച് എമ്മിനാണ് നിര്‍ദ്ദേശം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അടക്കം ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഉണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് താല്‍ക്കാലിക നിയമനം നടത്താനും കലക്ടര്‍ അനുമതി നല്‍കി. കൊവിഡ് പരിശോധനകള്‍ കൂടുതലായി നടത്തുന്നുണ്ട്. എന്നാല്‍ പരിശോധനാ ഫലം ലഭ്യമാകുന്നതില്‍ ചില കാലതാമസം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

പ്രാദേശിക തലത്തിലടക്കം പ്രവര്‍ത്തിക്കുന്ന സി എഫ് എല്‍ റ്റി സി, ഡി സി സി അടക്കമുള്ള കൊവിഡ് ചികില്‍ാ കേന്ദ്രങ്ങളില്‍ ആംബുലന്‍സ് സേവനം ഉറപ്പുവരുത്തും. കൊവിഡ് രോഗ വ്യാപനത്തിന്റെ തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ചികില്‍സാ കേന്ദ്രങ്ങളിലും ഒരു ആംബുലന്‍സിന്റെ ലഭ്യത ഉറപ്പാക്കും. ബ്ലോക്ക് തലത്തില്‍ സേവനം നടത്തുന്ന ആംബുലന്‍സിന് പുറമേയാകും ഇത്.മുന്‍കരുതലെന്ന നിലയില്‍ 500 ഓക്സിജന്‍ ബെഡുകള്‍ കൂടി സജ്ജീകരിക്കും. ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ സിലിണ്ടറുകള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുന്നുണ്ട്.

ഇതിനായി പ്രത്യേകം വാര്‍ റൂം മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ് ഡെസ്‌ക്കുകള്‍, കോള്‍ സെന്ററുകള്‍, ടെലി മെഡിസിന്‍ അടക്കമുള്ള സംവിധാനം വഴിയുള്ള സഹായ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സുഗമമായി നടക്കുന്നുണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ജില്ലയിലെ പൊതു പ്രശ്നങ്ങളായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയ നെല്ല് സംഭരണത്തിലെ കാലതാമസവും തണ്ണീര്‍മുക്കം ബണ്ട് സംബന്ധിച്ച വിഷയവും ഒരാഴ്ച്ചക്കുള്ളില്‍ തന്നെ പരിഹരിക്കാനാണ് ശ്രമമെന്നും കലക്ടര്‍ വ്യക്തമാക്കി. എംപി മാരായ എ എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, നിയുക്ത എം എല്‍ എ മാരായ, സജി ചെറിയാന്‍, പി പി ചിത്തരഞ്ജന്‍, രമേശ് ചെന്നിത്തല, എച് സലാം, ദലീമ ജോജോ, എം എസ് അരുണ്‍കുമാര്‍, തോമസ് കെ തോമസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it