Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൊവിഡ്; 438 പേര്‍ക്ക് രോഗമുക്തി

93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് 438 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൊവിഡ്; 438 പേര്‍ക്ക് രോഗമുക്തി
X

ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേര്‍ വിദേശത്ത് നിന്നും മൂന്ന് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

തണ്ണീര്‍മുക്കം-അഞ്ച്, പാണാവള്ളി-മൂന്ന്, പുന്നപ്ര സൗത്ത് -ഏഴ്, ആലപ്പുഴ-അഞ്ച്, പുറക്കാട് -13. ചേപ്പാട്-രണ്ട്, ചേര്‍ത്തല തെക്ക്-മൂന്ന്,കണ്ടല്ലൂര്‍- ഒന്ന്, ആര്യാട്-ഒന്ന്. അരൂര്‍-10,വെട്ടിയാര്‍- ഒന്ന്, ചുനക്കര രണ്ട്, പുളിങ്കുന്ന് -ഒന്ന്, താമരക്കുളം- ഒന്ന്, തഴക്കര -ഒന്ന്, പാലമേല്‍-രണ്ട്, കടക്കരപ്പള്ളി-രണ്ട്, കാര്‍ത്തികപ്പള്ളി- ഒന്ന്,ചാരുംമൂട്-ഒന്ന്, തൃക്കുന്നപ്പുഴ-നാല്, ചെന്നിത്തല-ഒന്ന്, മാവേലിക്കര-രണ്ട്, ചിങ്ങോലി-ഒന്ന്, തൈക്കാട്ടുശ്ശേരി-ഒന്ന്,അരൂക്കുറ്റി-ഒന്ന്,ഭരണിക്കാവ്-രണ്ട്,പള്ളിപ്പുറം- ഒന്ന്, കുത്തിയതോട്-മൂന്ന്, കായംകുളം-നാല്, പുന്നപ്ര വടക്ക-രണ്ട,് കരുവാറ്റ-ഒന്ന്,പള്ളിപ്പാട്- ഒന്ന്, മുഹമ്മ-രണ്ട്, ചെട്ടികുളങ്ങര- ഒന്ന്, വള്ളികുന്നം-രണ്ട്, പട്ടണക്കാട്-ഒന്ന്, ചെങ്ങന്നൂര്‍-ഒന്ന്. ഇവരെക്കൂടാതെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും എത്തി രോഗം ബാധിച്ചവര്‍

മസ്‌കറ്റില്‍ നിന്നും എത്തിയ പാണ്ടനാട് സ്വദേശി, സൗദിയില്‍ നിന്നെത്തിയ വീയപുരം സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ രാമങ്കരി സ്വദേശിനി, യുഎഇയില്‍ നിന്നെത്തിയ പുറക്കാട് സ്വദേശി, ജോര്‍ജിയയില്‍ നിന്നെത്തിയ കുത്തിയതോട് സ്വദേശി,

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗം ബാധിച്ചവര്‍

തമിഴ്‌നാട്ടില്‍ നിന്നെത്തിയ വയലാര്‍ സ്വദേശി, ഒഡീഷയില്‍ നിന്നെത്തിയ രണ്ട് മുതുകുളം സ്വദേശികള്‍.ഇന്ന് 438 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4852 പേര്‍ രോഗമുക്തരായി.ആകെ 1289 പേര്‍ ചികില്‍സയിലുണ്ട്.

Next Story

RELATED STORIES

Share it