Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 568 പേര്‍ക്ക് കൊവിഡ്

553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്നു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 568 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 568 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 553പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്നു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.371പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 31309പേര്‍ രോഗ മുക്തരായി. 8701പേര്‍ ചികില്‍സയില്‍ ഉണ്ട്.

ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയുടെ ഭാഗമായി അഞ്ചാം വാര്‍ഡില്‍ 60 ബെഡുകള്‍ ഉള്ള ഐസിയുവും നെഗറ്റിവ് പ്രഷര്‍ എ സി സംവിധാനത്തോട് കൂടിയ കൊവിഡ് ഓപ്പറേഷന്‍ തീയറ്ററും, രണ്ട് കൊവിഡ് ഐസിയുകളും പ്രവര്‍ത്തിക്കും. .ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. ഇത് ഒഴിവാക്കി സുരക്ഷിതമായി ഓപ്പറേഷന്‍ ചെയ്യാനും ഐസിയു ചികിത്സ നല്‍കാനും ഈ സംവിധാനം സഹായിക്കും.

എ സിയില്‍ പ്രവര്‍ത്തിക്കുന്ന തീയറ്റര്‍,ഐസിയു, എന്നിവിടങ്ങളില്‍ മുറിയ്ക്കുള്ളില്‍ ഉണ്ടാകുന്ന വൈറസ് കൊണ്ടുള്ള മലിനീകരണം തടയാനാണ് നെഗറ്റീവ് പ്രഷര്‍ സിസ്റ്റം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുറികളിലുള്ള വായു ഒരു പ്രത്യേക സംവിധാനത്തിലൂടെ വലിച്ചെടുക്കുകയും ഹെപ്പ ഫില്‍റ്റര്‍, യു വി ലൈറ്റ് എന്നിവയിലൂടെ അണുനശീകരണം നടത്തി പുറത്തേക്ക് വിടുകയുമാണ് ചെയ്യുന്നത്. അകത്തേക്ക് കയറുന്ന വായുവും ഇതേ സംവിധാനം ഉപയോഗിച്ചു വായു ശുദ്ധീകരണം സാധ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it