- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയില്‍ ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥനാണ്. 10 പേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഒരാള്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. 10 പേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച ചികില്‍സയിലുള്ള എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയിലെ ജീവനക്കാരന്റ സമ്പര്‍ക്ക പട്ടികയിലുള്ള 15 എഴുപുന്ന സ്വദേശികള്‍, രണ്ടു ചേര്‍ത്തല സ്വദേശികള്‍, കടക്കരപ്പള്ളി, പാണാവള്ളി, ചന്തിരൂര്‍, വയലാര്‍, കോടംതുരുത്ത് , പട്ടണക്കാട് സ്വദേശികള്‍.ചെല്ലാനം ഹാര്‍ബര്‍ വുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ച അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 7 കുത്തിയതോട് സ്വദേശികള്‍, 4 തുറവൂര്‍ സ്വദേശികള്‍,രണ്ട് അമ്പലപ്പുഴ സ്വദേശികള്‍,രോഗം സ്ഥിരീകരിച്ച ചികില്‍സയിലുള്ള പള്ളിത്തോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പള്ളിത്തോട് സ്വദേശികള്‍.രോഗം സ്ഥിരീകരിച്ച ചികില്‍സയിലുള്ള പെരുമ്പളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അമ്പത്തി മൂന്ന് വയസ്സുള്ള പെരുമ്പളം സ്വദേശി,സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ള തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി,നൂറനാട് ഐടിബിപി ക്യാംപിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പിടിപെട്ടത്.
ഇവരെക്കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ച കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച ഫോര്‍ട്ടുകൊച്ചിയില്‍ മല്‍സ്യബന്ധനവും ആയി ബന്ധപ്പെട്ടു ജോലിചെയ്യുന്ന 34 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കിടെ രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനിയായ ഗര്‍ഭിണി, 19 വയസ്സുള്ള അന്ധകാരനഴി സ്വദേശിനി എന്നിവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇവരെക്കൂടാതെ ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 20 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി, ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 34 വയസ്സുള്ള മാവേലിക്കര സ്വദേശി,അബുദാബിയില്‍ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്ന 37 വയസ്സുള്ള ചേര്‍ത്തല സ്വദേശി,കുവൈറ്റില്‍ നിന്നും എത്തി നിരീക്ഷണത്തിലായിരുന്ന 36 വയസ്സുള്ള നൂറനാട് സ്വദേശി,എത്യോപ്യയില്‍ നിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന കടക്കരപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി,ഷാര്‍ജയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 30 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,സൗദിയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന 59 വയസ്സുള്ള മുഹമ്മ സ്വദേശി,ഡല്‍ഹിയില്‍ നിന്നും ജൂലൈ 15ന് എത്തി നിരീക്ഷണത്തിലായിരുന്ന 54 വയസ്സുള്ള ബുധനൂര്‍ സ്വദേശിനി,മുംബൈയില്‍നിന്നും എത്തി നിരീക്ഷണത്തിലായിരുന്ന 27 വയസ്സുള്ള ഹരിപ്പാട് സ്വദേശിനി,ഷാര്‍ജയില്‍ നിന്നും ജൂണ്‍ 28 ന് എത്തി നിരീക്ഷണത്തിലായിരുന്ന 27 വയസ്സുള്ള കായംകുളം സ്വദേശി,സൗദിയില്‍ നിന്നും ജൂണ്‍ 29 എത്തി നിരീക്ഷണത്തിലായിരുന്ന 32 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,സൗദിയില്‍ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്നു 26 വയസ്സുള്ള മാവേലിക്കര സ്വദേശിനി,തൂത്തുക്കുടിയില്‍ നിന്നും എത്തി നിരീക്ഷണത്തിലായിരുന്ന 40 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
601 പേരാണ് ആകെ ചികില്‍സയിലുള്ളത്.ഇന്ന് ആറുപേരുടെ പരിശോധനാഫലം നെഗറ്റീവായി ദമാമില്‍ നിന്നെത്തിയ മുളക്കുഴ സ്വദേശി , ഹൈദരാബാദില്‍ നിന്ന് വന്ന കഞ്ഞിക്കുഴി സ്വദേശി , മഹാരാഷ്ട്രയില്‍ നിന്ന് വന്ന വെട്ടക്കല്‍ സ്വദേശി , സൗദിയില്‍ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി , കുവൈറ്റില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി എന്നിവരും ഒരു ഐടിബിപി ഉദ്യോഗസ്ഥനുമാണ് ഇന്ന് പരിശോധാ ഫലം നെഗറ്റീവായത്.
RELATED STORIES
വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില...
25 Dec 2024 11:42 AM GMTവയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; രണ്ട് പേര്‍ പിടിയില്‍
25 Dec 2024 6:52 AM GMTമുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം; ഉപഭോക്തൃ പട്ടികയില്‍...
21 Dec 2024 7:29 AM GMTആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവന്‍ പ്രതികളും...
18 Dec 2024 5:46 PM GMTമാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍...
18 Dec 2024 5:32 AM GMTമാനന്തവാടിയില്‍ മാതനെ റോഡിലൂടെ വലിച്ചിഴച്ചവര്‍ക്കെതിരെ കര്‍ശന നടപടി...
17 Dec 2024 5:54 PM GMT