Kerala

ഓഫിസ് ജീവനക്കാരിക്ക് കൊവിഡ്; മേപ്പയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍

പ്രതിരോധനടപടിയുടെ ഭാഗമായി മേപ്പയൂര്‍ പഞ്ചായത്ത് ഓഫിസ് അടച്ചു. പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരോടും 17 മെംബര്‍മാരോടും ക്വാറന്റൈനില്‍ പോവാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

ഓഫിസ് ജീവനക്കാരിക്ക് കൊവിഡ്; മേപ്പയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍
X

മേപ്പയൂര്‍: ഓഫിസിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മേപ്പയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രതിരോധനടപടിയുടെ ഭാഗമായി മേപ്പയൂര്‍ പഞ്ചായത്ത് ഓഫിസ് അടച്ചു. പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരോടും 17 മെംബര്‍മാരോടും ക്വാറന്റൈനില്‍ പോവാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കൊവിഡ് സ്ഥിരീകരിച്ചതോടെ മേപ്പയൂരില്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പോലിസും ചേര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ആര്‍ഇജി ഓഫിസ് ജീവനക്കാരിയുടെ ഭര്‍ത്താവ് തിരുവള്ളൂര്‍ സ്വദേശിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് എന്‍ആര്‍ഇജി ഓഫിസ് അടച്ചിരുന്നു. എന്നാല്‍, ഇന്നാണ് ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. അതിനിടെ, മേപ്പയൂരിലെ കള്ള് ഷാപ്പ് മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കള്ളുഷാപ്പിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം കള്ളുഷാപ്പ് അടച്ചു. ഷാപ്പിലെ 20 ജീവനക്കാരോടും ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം നല്‍കി. പഞ്ചായത്ത് ഓഫിസിലെയും തൊഴിലുറപ്പ് വിഭാഗത്തിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും ശനിയാഴ്ച മേപ്പയൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊവിഡ് പ്രാഥമിക പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it