Kerala

കൊല്ലത്ത് മരിച്ച സ്വകാര്യ നഴ്‌സിങ് കോളജ് ജീവനക്കാരിക്ക് കൊവിഡ്

തേവലക്കര കോയിവിള 17ാം വാര്‍ഡില്‍ മാമ്പുഴ തെക്കതില്‍ വാടകയ്ക്ക് താമസിക്കുന്ന ശശിധരന്റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്.

കൊല്ലത്ത് മരിച്ച സ്വകാര്യ നഴ്‌സിങ് കോളജ് ജീവനക്കാരിക്ക് കൊവിഡ്
X

kerala-covid-19-death: കൊല്ലത്ത് ഇന്നലെ മരിച്ച സ്വകാര്യ നഴ്സിങ് കോളജ് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തേവലക്കര കോയിവിള 17ാം വാര്‍ഡില്‍ മാമ്പുഴ തെക്കതില്‍ വാടകയ്ക്ക് താമസിക്കുന്ന ശശിധരന്റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്. ഓച്ചിറയിലെ നഴ്‌സിങ് കോളജിലെ ശുചീകരണ തൊഴിലാളിയായിരുന്ന രുഗ്മിണി വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഞായറാഴ്ച ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുഴഞ്ഞുവീണ രുഗ്മിണിയെ ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയ്ക്കിടെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഇവര്‍ ഹൃദയസംബന്ധമായ രോഗത്തിന് ചികില്‍സ തേടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. മക്കള്‍: ശ്യാംലാല്‍, ശാരി.

Next Story

RELATED STORIES

Share it