Kerala

തൃശൂരില്‍ 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത് 145 പേര്‍

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി.

തൃശൂരില്‍ 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത് 145 പേര്‍
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി.

ഇക്കഴിഞ്ഞ മെയ് 31ന് മുംബെയില്‍നിന്നും വന്ന ചാലക്കുടി സ്വദേശികളായ (6 വയസുകാരി, 7 മാസം പ്രായമായ പെണ്‍കുഞ്ഞ്, 35 വയസുള്ള സ്ത്രീ), ജൂണ്‍ രണ്ടിന് കുവൈത്തില്‍നിന്നും വന്ന കുന്നംകുളം സ്വദേശി (45, പുരുഷന്‍), ആഫ്രിക്കയില്‍നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (പുരുഷന്‍- 40), ജൂണ്‍ ഒന്നിന് ദുബയില്‍നിന്നും വന്ന കെടുങ്ങല്ലൂര്‍ സ്വദേശി (30, പുരുഷന്‍), മുംബെയില്‍നിന്നും വന്ന പൂമംഗലം സ്വദേശി (36, പുരുഷന്‍), ജൂണ്‍ നാലിന് മുംബെയില്‍നിന്നും വന്ന പുറനാട്ടുകര സ്വദേശി (22, പുരുഷന്‍), പശ്ചിമബംഗാളില്‍നിന്നും വന്ന പൂങ്കുന്നം സ്വദേശി(24, പുരുഷന്‍), ജൂണ്‍ രണ്ടിന് മധ്യപ്രദേശില്‍നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (22, സ്ത്രീ), മഹാരാഷ്ട്രയില്‍നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (56, പുരുഷന്‍), കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി (25, പുരുഷന്‍), അഞ്ചേരി സ്വദേശി(32, പുരുഷന്‍), തൃശൂര്‍ സ്വദേശി (26, പുരുഷന്‍), കുട്ടനെല്ലൂര്‍ സ്വദേശി (30, പുരുഷന്‍) കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26, പുരുഷന്‍), അഞ്ചേരി സ്വദേശി (36, പുരുഷന്‍), ചെറുകുന്ന് സ്വദേശി (51, പുരുഷന്‍), കുട്ടനെല്ലൂര്‍ സ്വദേശി (54, പുരുഷന്‍), ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശി (37, പുരുഷന്‍), ആരോഗ്യപ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി (51, പുരുഷന്‍), ആശാപ്രവര്‍ത്തകയായ ചാവക്കാട് സ്വദേശി (51, സ്ത്രീ), ആരോഗ്യപ്രവര്‍ത്തകയായ പറപ്പൂര്‍ സ്വദേശി (34, സ്ത്രീ), ആരോഗ്യപ്രവര്‍ത്തകനായ കുരിയച്ചിറ സ്വദേശി (30, പുരുഷന്‍) ക്വാറന്റൈനില്‍ കഴിയുന്ന വിചാരണത്തടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33, പുരുഷന്‍) എന്നിവരുള്‍പ്പെടെ 25 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it