- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: സങ്കീര്‍ണമായ സ്ഥിതിയിലുള്ള രോഗികളെ മാത്രം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും;കൂടുതല്‍ ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ നല്‍കും
മെഡിക്കല്‍ കോളജിലെ വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഉറപ്പാക്കുന്നതിനാണ് നടപടി. സി കാറ്റഗറിയിലുള്ള രോഗികളെയും ബി കാറ്റഗറിയില്‍ അടിയന്തിര പരിഗണന അര്‍ഹിക്കുന്നവരെയുമാണ് മെഡിക്കല്‍ കോളജില്‍ പരിഗണിക്കുക.
ആലപ്പുഴ: കൊവിഡ് ബാധിതരില്‍ സങ്കീര്‍ണമായ സ്ഥിതിയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ എ അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ കോളജിലെ വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഉറപ്പാക്കുന്നതിനാണ് നടപടി. സി കാറ്റഗറിയിലുള്ള രോഗികളെയും ബി കാറ്റഗറിയില്‍ അടിയന്തിര പരിഗണന അര്‍ഹിക്കുന്നവരെയുമാണ് മെഡിക്കല്‍ കോളജില്‍ പരിഗണിക്കുക. മെഡിക്കല്‍ കോളജിലെ കൊവിഡ് രോഗികളുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി കലക്ടര്‍ വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി. നിലവില്‍ മെഡിക്കല്‍ കോളജില്‍ കാര്യമായ ശാരീരിക പ്രശ്നങ്ങളില്ലാത്ത കൊവിഡ് രോഗികളെ അടുത്തുള്ള സിഎഫ്എല്‍ടിസികളിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കാന്‍ സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും ചുമതലപ്പെടുത്തി.
ഇത്തരത്തില്‍ ബെഡ്ഡുകള്‍ ഒഴിച്ചിടുന്നതിലൂടെ അടിയന്തിര പരിചരണം ആവശ്യമുള്ള കൊവിഡ് രോഗികളെ പുറത്തുനിന്ന് എത്തിച്ചാല്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഗുരുതര പ്രശ്നങ്ങളില്ലാത്തവരെ ഇത്തരത്തില്‍ സിഎഫ്എല്‍ടിസികളില്‍ പ്രവേശിപ്പിക്കുന്നത് ഡിഎംഒ നടപടിയെടുക്കും. കേസുകള്‍ കൂടുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് നടപടി. സെക്കന്‍ഡ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളായി അരൂര്‍, കാമലോട്ട്, പുന്നപ്ര, മാധവ, സെഞ്ചുറി എന്നിവിടങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കും. ഈ ഒരുക്കങ്ങള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
ബ്ലോക്കുകളിലെ സിഎഫ്എല്‍ടി.സികള്‍ക്കായി ഓക്സിജന്‍ സൗകര്യമുള്ള ഒരു ആംബുലന്‍സ് സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കും. കൂടാതെ അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് (എ.എല്‍.എസ്) ആംബുലന്‍സുകളും സജ്ജീകരിക്കും. മെഡിക്കല്‍ കോളജില്‍ ചൂടുവെള്ളം രോഗികള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. സോളാര്‍ ഹീറ്ററിന്റെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. ആവശ്യമെങ്കില്‍ വെളളം ചൂടാക്കുന്നതിന് ഹീറ്ററുകള്‍ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിഎംഒ എല്‍ അനിതകുമാരി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ആര് വി രാംലാല്‍, പ്രിന്‍സിപ്പാള്‍ ഡോ എം ടി വിജയലക്ഷ്മി , ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ യോഗത്തില്‍ സംബ
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT