Kerala

മലക്കം മറിഞ്ഞ് സർക്കാർ; സ്പ്രിം​ഗ്ള​ര്‍ വ​ഴി​യു​ള്ള കോ​വി​ഡ് വി​വ​ര​ശേ​ഖ​രണം ഒഴിവാക്കി

കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​നി സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ല്‍ മ​തി​യെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ളും അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട.

മലക്കം മറിഞ്ഞ് സർക്കാർ; സ്പ്രിം​ഗ്ള​ര്‍ വ​ഴി​യു​ള്ള കോ​വി​ഡ് വി​വ​ര​ശേ​ഖ​രണം ഒഴിവാക്കി
X

തിരുവനന്തപുരം: പിആർ കമ്പനി വഴിയുള്ള കൊ​വി​ഡ് വി​വ​ര​ശേ​ഖ​ര​ണം വിവാദമായതോടെ മ​ല​ക്കം​മ​റി​ഞ്ഞ് സ​ര്‍​ക്കാ​ര്‍. അ​മേ​രി​ക്ക​ന്‍ കമ്പനി​യാ​യ സ്പ്രിം​ഗ്ള​ര്‍ വ​ഴി​യു​ള്ള കോ​വി​ഡ് വി​വ​ര​ശേ​ഖ​രം സർക്കാർ അ​വ​സാ​നി​പ്പി​ച്ചു. കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​നി സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ല്‍ മ​തി​യെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. സ്പ്രിംഗ്ലര്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ളും അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട. ത​ദ്ദേ​ശ​ഭ​ര​ണ​വ​കു​പ്പാ​ണ് പഞ്ചായത്തുകൾക്ക് പു​തി​യ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ സൈ​റ്റി​ല്‍​നി​ന്ന് ഐ​ടി സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ട്ട പ​ര​സ്യ​വും നീ​ക്കി​യി​ട്ടു​ണ്ട്. സ്പ്രിം​ഗ്ള​ര്‍ വ​ഴി വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​ന്നി​രു​ന്നു. കൊവി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ സ്വ​കാ​ര്യ കമ്പ​നി​ക്ക് സ​ര്‍​ക്കാ​ര്‍ വി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചത്.

സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ശേ​ഖ​രി​ക്കു​ന്ന വി​വ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഡാ​റ്റാ സെ​ന്‍റ​റി​ലേ​ക്ക് എ​ന്തു​കൊ​ണ്ട് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്നി​ല്ല? സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള സി​ഡി​റ്റി​നോ ഐ​ടി മി​ഷ​നോ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ജോ​ലി അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യെ ഏ​ല്പി​ച്ച​ത് എ​ന്തി​നാ​ണ്? സ്പ്രിം​ഗ്‌​ള​ര്‍ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ക​മ്പ നി മ​റി​ച്ചു വി​ല്‍​ക്കു​ക​യി​ല്ലെ​ന്ന് എ​ന്ത് ഉ​റ​പ്പാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കാ​ന്‍ ക​ഴി​യു​ക? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ചെ​ന്നി​ത്ത​ല ഉ​ന്ന​യി​ച്ച​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യു​ന്ന​തു പോ​ലെ സ്പ്രിം​ഗ്ള​ര്‍ ഒ​രു പി​ആ​ര്‍ ക​മ്പ​നിയ​ല്ല എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. നമ്മള്‍ ആ കമ്പനിയുടെ സോഫ്റ്റ് വെയറിനോ സേവനത്തിനോ പണം നൽകുന്നില്ല. നമ്മളുടെ നാട് വലിയൊരു ഭീഷണി നേരിടുകയാണ്. അതിനെ എങ്ങനെയൊക്കെ നേരിടുമെന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. അക്കാര്യത്തില്‍ പ്രവാസികളായ മലയാളികള്‍ സഹായിക്കുന്നുണ്ട്. അങ്ങനെയൊരു സഹായമാണ് ഈ കമ്പനി നമുക്ക് ചെയ്തു തരുന്നത്. അതിന്റെ സ്ഥാപകന്‍ ഒരു മലയാളിയാണ്. സ്പ്രിംഗ്ളർ സോഫ്റ്റ് വെയര്‍ ദാതാക്കളാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി വകുപ്പിന്റെ ഒരു സോഫ്റ്റ് വെയര്‍ ദാതാക്കള്‍ കൂടിയാണ് ഈ കമ്പനി. ഈ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കേരള ആരോഗ്യ രംഗത്തെ സ്പ്രിംഗ്ളര്‍ വിറ്റ് കാശാക്കുന്നുവെന്ന് കെ എസ് ശബരീനാഥന്‍ എംഎല്‍എയും ഇന്ന് ആരോപിച്ചു. അതിന്റെ അംബാസിഡറായി ഐടി സെക്രട്ടറി മാറുന്നു. കരാർ പുറത്തു വിടണമെന്നും ശബരിനാഥന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണം സജീവമായിരിക്കെയാണ് വിവര ശേഖരണം നിര്‍ത്തിയത്.

Next Story

RELATED STORIES

Share it