Kerala

കൊവിഡ് മരണം: മംഗലം സ്വദേശിനിയുടെ മൃതദേഹം രാത്രി ഒരു മണിക്ക് കബറടക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍

കൊവിഡ് മരണം:  മംഗലം സ്വദേശിനിയുടെ മൃതദേഹം രാത്രി ഒരു മണിക്ക് കബറടക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍
X

കൂട്ടായി: കൊവിഡ് 19 ചികില്‍സയിലിരിക്കെ മരണപെട്ട മംഗലം സ്വദേശിനിയുടെ കബറക്കം നിര്‍വഹിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍. മംഗലം ചക്കാലക്കല്‍ ഇബ്രാഹിമിന്റ ഭാര്യ ബീക്കുട്ടിയാണ് (60 ) ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി ഒരുമണിയോടെയാണ് കൂട്ടായി പഴയ ജുമാ മസ്ജിദ് കബറിസ്ഥാനില്‍ മൃതദേഹം കബറടക്കിയത്.

എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തില്‍ ഉസ്മാന്‍ തിരൂരങ്ങാടി, ഉമ്മര്‍ പരപ്പനങ്ങാടി, ആഷിഖ് ബാവ ,സിദ്ധീഖ്, ജുനൈദ്, അഫ്‌നാസ് എന്നിവരാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

രാത്രി 10 മണിയോടെ മഞ്ചേരി ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി മംഗലത്ത് മറവ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, മംഗലത്ത് വെള്ളക്കെട്ട് തടസ്സം സൃഷ്ടിച്ചതോടെ കബറടക്കം കൂട്ടായി പഴയ ജുമാ മസ്ജിദ് കബര്‍സ്ഥാനിലേക്ക് മാറ്റുകയായിരുന്നു.

കൂട്ടായി പഴയ ഖാളിയുടെ പേരില്‍ രൂപീകരിച്ച റെസ്‌ക്യൂ ടീം ലീഡര്‍ ഫൈസല്‍ ഹാജിയുടേയും, മംഗലം എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും ചേര്‍ന്ന് രാത്രിയില്‍ കബര്‍ കുഴിക്കാന്‍ തയ്യാറായതോടെയാണ് രാത്രി ഒന്നരയോടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കബറടക്കിയത്. ഇസ്ഹാഖ് ബാഖവി കൂട്ടായി മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it