- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം; കാറ്റഗറി എ വിഭാഗത്തിലുള്ള രോഗികള്‍ക്ക് എറണാകുളം ജില്ലയില്‍ 141 എഫ് എല്‍ ടി സികള്‍
ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായാണ് ഈ 141 കേന്ദ്രങ്ങള്‍.നിലവില്‍ 9 എഫ്എല്‍ടി സി കളില്‍ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ തൃക്കാക്കര കരുണാലയം, ചുണങ്ങംവേലി എസ് ഡി കോണ്‍വെന്റ, സമരിറ്റന്‍ എന്നിവ അന്തേവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എഫ് എല്‍ ടി സികള്‍ ആക്കി മാറ്റി.
കൊച്ചി: കൊവിഡ് ബാധിച്ച കാറ്റഗറി എ വിഭാഗത്തിലുള്ള രോഗികള്‍ക്കായി എറണാകുലം ജില്ലയില്‍ 141 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി തയ്യാറായത് 8694 കിടക്കകള്‍. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായാണ് ഈ 141 കേന്ദ്രങ്ങള്‍.നിലവില്‍ 9 എഫ്എല്‍ടി സി കളില്‍ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ തൃക്കാക്കര കരുണാലയം, ചുണങ്ങംവേലി എസ് ഡി കോണ്‍വെന്റ, സമരിറ്റന്‍ എന്നിവ അന്തേവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എഫ് എല്‍ ടി സി കള്‍ ആക്കി മാറ്റി.
കരുണാലയത്തില്‍ 42 പേര്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. 40 പേരാണ് ഇവിടെ ഇപ്പോഴുള്ളത്. ചുണങ്ങംവേലി എസ് ഡി കോണ്‍വെന്റില്‍ 32 പേര്‍ക്കുള്ള സൗകര്യമാണുള്ളത്. 11 പേരാണ് ഇവിടെ ചികില്‍സയില്‍ ഉള്ളത്.സമരിറ്റനില്‍ 50 പേര്‍ക്കുള്ള സൗകര്യമുണ്ട്. ഇവിടെ ചികില്‍സയിലുള്ളത് 37 പേരാണ്.ഈ കേന്ദ്രങ്ങള്‍ക്ക് പുറമെ അങ്കമാലി അഡ്ലക്‌സ്, സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കളമശേരി രാജഗിരി, കീഴ്മാട് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍, കളമശ്ശേരി നുവാല്‍സ്, പെരുമ്പാവൂര്‍ ഇ. എം എസ് ടൗണ്‍ ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എഫ് എല്‍ ടി സി കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അഡ്ലക്‌സില്‍ 300 പേര്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 132 പേരാണ് ഇവിടെ ചികില്‍സയില്‍ ഉള്ളത്. സിയാലിലെ ആകെയുള്ള 250 കിടക്കകളില്‍ 145 ല്‍ രോഗികള്‍ ഉണ്ട്. നുവാല്‍സില്‍ 150 പേര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. 135 പേരാണ് ചികില#്‌സക്കായി ഇവിടുള്ളത്. 158 പേര്‍ക്ക് സൗകര്യമുള്ള രാജഗിരിയില്‍ 20 പേരും 100 പേര്‍ക്ക് സൗകര്യമുള്ള കീഴ്മാട് എം ആര്‍ എസില്‍ ആറ് പേരും ചികില്‍സയിലുണ്ട്. 85 പേര്‍ക്ക് സൗകര്യമുള്ള പെരുമ്പാവൂര്‍ ഇ എം.എസ് ഹാളില്‍ 53 പേര്‍ ഇപ്പോള്‍ ചികില്‍സയിലുണ്ട്.ഈ 9 കേന്ദ്രങ്ങളില്‍ ആകെ 1167 കിടക്കകള്‍ ആണുള്ളത്. 604 പേര്‍ക്ക് കൂടിയുള്ള ചികില്‍സ സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ഉണ്ട്.രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും നിസാര ലക്ഷണങ്ങള്‍ ഉള്ളവരുമാണ് കാറ്റഗറി എ വിഭാഗത്തില്‍ പെടുന്നത്.
RELATED STORIES
മലപ്പുറം മതനിരപേക്ഷതയുടെ നാടാണെന്ന് സന്ദീപ് വാര്യര്‍
17 Nov 2024 4:09 AM GMTശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
17 Nov 2024 3:04 AM GMTകോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങി
17 Nov 2024 2:56 AM GMTമണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTമണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കാന്‍ ശ്രമം
17 Nov 2024 1:22 AM GMT