- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: അതിതീവ്ര വ്യാപനം നേരിടാനുള്ള പോംവഴി സമഗ്ര പ്രതിരോധം: മന്ത്രി പി രാജീവ്
മട്ടാഞ്ചേരിയിലും എറണാകുളത്തുമായി രണ്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ഉടന്‍ ആരംഭിക്കും. നഗരസഭാ പരിധിയില്‍ ഏഴിടത്താണ് ഡിസിസികള്‍ ആരംഭിക്കും
കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് അതിതീവ്രവ്യാപനത്തെ നേരിടാന്‍ സമഗ്ര പ്രതിരോധമാണ് പോംവഴിയെന്ന് ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി പി രാജീവ്. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കൊവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച്ചയോ പാളിച്ചയോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിരോധം, ക്വാറന്റൈന്‍, ചികില്‍സ എന്നിവയില്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുള്ള പുതുക്കിയ നിര്‍ദേങ്ങള്‍ എല്ലാവരും പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി അടുത്ത് ഇടപഴകിയവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നതില്‍ വിമുഖത കാണിക്കരുത്. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കണം. സന്നദ്ധ സംഘടനകളെയും കുടുംബശ്രീ സംവിധാനത്തെയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കണം.
കൊച്ചി നഗരസഭയില്‍ മട്ടാഞ്ചേരിയിലും എറണാകുളത്തുമായി രണ്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ജയശ്രീ യോഗത്തില്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ ഏഴിടത്താണ് ഡിസിസികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഡിഎം എസ് ഷാജഹാന്‍, മേയര്‍ എം അനില്‍ കുമാര്‍ , ആരോഗ്യവകുപ്പ് പ്രതിനിധികള്‍, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMT