Kerala

കൊവിഡ്: വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നടപടിയുമായി എറണാകുളം റൂറല്‍ പോലിസ്

കൊവിഡ്: വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നടപടിയുമായി എറണാകുളം റൂറല്‍ പോലിസ്
X

കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നടപടിയുമായി എറണാകുളം റൂറല്‍ ജില്ലാ പോലിസ് രംഗത്ത്. സോഷ്യല്‍ മീഡിയാ വഴിയും മറ്റും ആശയക്കുഴപ്പമുണ്ടാക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഇത്തരം 25 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

സോഷ്യല്‍ മീഡിയാ നിരീക്ഷണത്തിനായി പ്രത്യേക വിങ് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ 24 മണിക്കൂറും പരിശോധന നടത്തുന്നു. അന്തര്‍സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം അനുവദിക്കില്ല. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരേ സ്വമേധയാ കേസെടുക്കും. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കായി ജില്ലാ പോലിസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ ക്യാംപില്‍ അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്.

പെരുമ്പാവൂര്‍, മൂവാറ്റുപുഴ പ്രദേശങ്ങളിലെ ക്യാംപുകള്‍ എസ്.പി നേരിട്ട് സന്ദര്‍ശിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. നിലവിലെ സംവിധാനങ്ങളില്‍ തൊഴിലാളികള്‍ സംതൃപ്തരാണെന്ന് അവര്‍ എസ്പിയോട് പറഞ്ഞു. ജനങ്ങളുടെ ഉപജീവനത്തിന് തടസ്സം വരാത്ത രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it