Kerala

എറണാകുളത്ത് ഇന്ന് 101 പേര്‍ക്ക് കൊവിഡ് ; 94 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് തൃക്കാക്കര,ഫോര്‍ട് കൊച്ചി,പാലാരിവട്ടം,ചെല്ലാനം,നെല്ലിക്കുഴി, നേര്യമംഗലം മേഖലകളിലാണ്.ഇതില്‍ തന്നെ തൃക്കാക്കര മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

എറണാകുളത്ത് ഇന്ന് 101 പേര്‍ക്ക് കൊവിഡ് ; 94 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 94 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് തൃക്കാക്കര,ഫോര്‍ട് കൊച്ചി,പാലാരിവട്ടം,ചെല്ലാനം,നെല്ലിക്കുഴി, നേര്യമംഗലം മേഖലകളിലാണ്.ഇതില്‍ തന്നെ തൃക്കാക്കര മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.11 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്.

ഫോര്‍ട് കൊച്ചിയില്‍ ഇന്ന് എട്ടു പേര്‍ക്കും രോഗം പിടിപെട്ടു.ചെല്ലാനത്ത് അഞ്ചു പേര്‍ക്കും,നെല്ലിക്കുഴിയില്‍ അഞ്ചു പേര്‍ക്കും,പാലാരിവട്ടത്ത് അഞ്ചു പേര്‍ക്കും,ഏലൂര്‍ സ്വദേശികളായ മൂന്നു പേര്‍ക്കും പള്ളിപ്പുറം സ്വദേശികളായ മൂന്നു പേര്‍ക്കും,നേര്യമംഗലം സ്വദേശികളായ മൂന്നു പേര്‍ക്കും, കീരംപാറ സ്വദേശികളായ മൂന്നു പേര്‍ക്കും,മൂന്നു കുമ്പളങ്ങി സ്വദേശികള്‍ക്കും,രണ്ട് വെണ്ണല സ്വദേശി,രണ്ട് അങ്കമാലി സ്വദേശി,രണ്ട് ചേരാനെല്ലൂര്‍ സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ അയ്യമ്പുഴ സ്വദേശിനി,ആമ്പല്ലൂര്‍ സ്വദേശി,ആയവന സ്വദേശി ,ആലുവയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. തിരുവനന്തപുരം സ്വദേശി,ഇടക്കൊച്ചി സ്വദേശി,ഉദയംപേരൂര്‍ സ്വദേശിനി,എടവനക്കാട് സ്വദേശി,എറണാകുളം സ്വദേശിനി,എളമക്കര സ്വദേശി,ഏരൂര്‍ സ്വദേശി,കറുകുറ്റി സ്വദേശിനി,കാക്കനാട് സ്വദേശി,ചൂര്‍ണിക്കര സ്വദേശി,ചോറ്റാനിക്കര സ്വദേശി,നാവികസേനാ ഉദ്യോഗസ്ഥന്‍ പനയപ്പിള്ളി സ്വദേശിനി,പള്ളുരുത്തി സ്വദേശി,പിറവം സ്വദേശിനി,മരട് സ്വദേശിനി,മഴുവന്നൂര്‍ സ്വദേശിനി വടക്കേക്കര സ്വദേശി,വാഴക്കുളം സ്വദേശി,വെങ്ങോല സ്വദേശിനി,ശ്രീമൂലനഗരം സ്വദേശി,ആരോഗ്യ പ്രവര്‍ത്തകയായ ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി,ആലപ്പുഴ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തക. ഇടുക്കി സ്വദേശിനി,വെങ്ങോല സ്വദേശി,കോതമംഗലം സ്വദേശിനി,ഏരൂര്‍ സ്വദേശിനി,തൃക്കാക്കര സ്വദേശി,മഴുവന്നൂര്‍ സ്വദേശി എടത്തല സ്വദേശി,ശ്രീമൂലനഗരം,കോതമംഗലം സ്വദേശി,കളമശ്ശേരി സ്വദേശിനി,കോട്ടുവള്ളി സ്വദേശി ,ആയവന സ്വദേശി,വാഴക്കുളം സ്വദേശി,കോട്ടയത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച പാമ്പാക്കുട സ്വദേശിനി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ബീഹാര്‍ സ്വദേശിയായ നാവികന്‍,പുണെയില്‍ നിന്നെത്തിയ നാവിക സേന ഉദ്യോഗസ്ഥന്‍,ബാംഗ്‌ളൂരില്‍ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി,ആന്ധ്രാ സ്വദേശി,കര്‍ണാടകയില്‍ നിന്നെത്തിയ യാത്രികന്‍,മുംബൈയില്‍ നിന്നെത്തിയ യാത്രികന്‍,ബാംഗ്‌ളൂരില്‍ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ഇന്ന് 62 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലാക്കാരായ 44 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 15 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 3 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 503 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1059 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10539 ആണ്. ഇതില്‍ 8732 പേര്‍ വീടുകളിലും, 136 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1671 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 62 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 93 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1237 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 999 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 918 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 980 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1814 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it