Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കൊവിഡ്; 92 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

ഇതില്‍ അഞ്ചു പേര്‍ നാവിക സേന ഉദ്യോഗസ്ഥരാണ്.ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.സമ്പര്‍ക്കം വഴി ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് ഫോര്‍ട് കൊച്ചി,മട്ടാഞ്ചേരി,ചെല്ലാനം,തൃക്കാക്കര, വെങ്ങോല മേഖലകളിലാണ്

എറണാകുളം ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കൊവിഡ്; 92 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 92 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇതില്‍ അഞ്ചു പേര്‍ നാവിക സേന ഉദ്യോഗസ്ഥരാണ്.ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.സമ്പര്‍ക്കം വഴി ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് ഫോര്‍ട് കൊച്ചി,മട്ടാഞ്ചേരി,ചെല്ലാനം,തൃക്കാക്കര, വെങ്ങോല മേഖലകളിലാണ്. ഇതില്‍ ഫോര്‍ട്ട് കൊച്ചിയില്‍ തന്നെയാണ് ഇന്നും ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ക്കാണ് ഇന്ന് ഇവിടെ രോഗം സ്ഥിരീകരിച്ചത്.മട്ടാഞ്ചേരിയിലും ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ ചെല്ലാനത്ത് ആറു പേര്‍ക്കും,തൃക്കാക്കരയിലും പാലാരിവട്ടത്തും വെങ്ങോലയിലും അഞ്ചു പേര്‍ക്കു വീതവും,ശ്രീമൂല നഗരം,വേങ്ങൂര്‍,ഐക്കരനാട്,എടത്തല എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവും,കരുവേലിപ്പടി, എറണാകുളം ,തൃപ്പുണിത്തുറ,നെല്ലിക്കുഴി,പള്ളുരുത്തി എന്നിവടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.

അയ്യമ്പുഴ സ്വദേശി,ആയവന സ്വദേശിനി,ആലുവ സ്വദേശി,ആലുവ സ്വദേശിനി,ഇടക്കൊച്ചി സ്വദേശി,എറണാകുളം സ്വകാര്യ ആശുപ്രത്രിയിലെ മരട് സ്വദേശിയായ ജീവനക്കാരന്‍,ഏരൂര്‍ സ്വദേശി,കുട്ടമ്പുഴ സ്വദേശിനി,കുഴിപ്പള്ളി സ്വദേശി,കോട്ടുവള്ളി സ്വദേശി,ചെങ്ങമനാട് സ്വദേശി,മലയാറ്റൂര്‍ നീലീശ്വരം സ്വദേശിനി ,മഴുവന്നൂര്‍ സ്വദേശി,മൂന്ന് വയസ്സുള്ള തൃക്കാക്കര സ്വദേശി,ആശാ പ്രവര്‍ത്തകയായ കരുവേലിപ്പടി സ്വദേശിനി ആലുവ ജില്ലാ ആശുപത്രിയിലെ തൃശൂര്‍ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക,പെരുമ്പാവൂര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറി ലെ കറുകുറ്റി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍,പിറവം താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിനി,ആയവന സ്വദേശി, ചേന്ദമംഗലം സ്വദേശിനി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

സൗദിഅറേബിയയില്‍ നിന്നെത്തിയ ആലങ്ങാട് സ്വദേശി,തമിഴ്‌നാട് സ്വദേശി,മസ്‌ക്കറ്റില്‍ നിന്നുവന്ന മലപ്പുറം സ്വദേശി,ഗ്വാളിയോറില്‍ നിന്നെത്തിയ പിറവം സ്വദേശി,സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ കറുകുറ്റി സ്വദേശി,മഹാരാഷ്ട്രയില്‍ നിന്നെത്തിയ കളമശ്ശേരി സ്വദേശി,ദുബായ് യില്‍ നിന്നെത്തിയ എടത്തല സ്വദേശി,കുവൈറ്റില്‍ നിന്നെത്തിയ പള്ളിപ്പുറം സ്വദേശി,ആന്ധ്ര പ്രദേശില്‍ നിന്നെത്തിയ നിലവില്‍ തൃശ്ശൂരില്‍ താമസിയ്ക്കുന്ന വ്യക്തി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇന്ന് 47 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 21 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 2 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 851 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 682 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11099 ആണ്. ഇതില്‍ 9267 പേര്‍ വീടുകളിലും, 127 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1705 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 59 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്നുമായി 72 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.1212 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 953. സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 697 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1017 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 415 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it