Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു; ഇന്ന് 1031 പേര്‍ക്ക് രോഗം

977 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും എട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടിയും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു; ഇന്ന് 1031 പേര്‍ക്ക് രോഗം
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു. ഇന്ന് 1031 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 977 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും എട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടിയും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-30,ഇലഞ്ഞി -29,കറുകുറ്റി-25,കളമശ്ശേരി-25,കിഴക്കമ്പലം-25,ശ്രീമൂലനഗരം-25എടത്തല - 23,തൃപ്പൂണിത്തുറ-23,കൂത്താട്ടുകുളം-22,ഇടപ്പള്ളി-21,കാഞ്ഞൂര്‍-20,കോതമംഗലം- 20,നെല്ലിക്കുഴി- 20,ഉദയംപേരൂര്‍ -19,കടുങ്ങല്ലൂര്‍-19,പൂതൃക്ക-18,നെടുമ്പാശ്ശേരി-17,കുമ്പളങ്ങി-16,കലൂര്‍-15,മൂക്കന്നൂര്‍- 15,കുന്നത്തുനാട് -14,കീരംപാറ-13,കുമ്പളം-13,കൂവപ്പടി-13,തിരുമാറാടി-13,തുറവൂര്‍- 13,ആലങ്ങാട് - 12,കീഴ്മാട്- 12,പള്ളുരുത്തി- 12,മരട്- 12,ആലുവ-11,എടക്കാട്ടുവയല്‍ -11,കവളങ്ങാട് -11,ചേന്ദമംഗലം11,തമ്മനം-11,പായിപ്ര-11,പാലാരിവട്ടം-11,പുത്തന്‍വേലിക്കര-11,മൂവാറ്റുപുഴ-11,വാരപ്പെട്ടി-11,മലയാറ്റൂര്‍ നീലീശ്വരം-10,അങ്കമാലി-9,കടവന്ത്ര-9,കുന്നുകര-9,ചേരാനല്ലൂര്‍-9,ഞാറക്കല്‍-9,പാലക്കുഴ -9,പിറവം -9,പാറക്കടവ്-8,പെരുമ്പാവൂര്‍- 8,മഞ്ഞള്ളൂര്‍-8,മുടക്കുഴ-8,വെങ്ങോല- 8,ഏഴിക്കര -7,ഐക്കാരനാട്-7,നോര്‍ത്തുപറവൂര്‍-7,പച്ചാളം- 7,മഞ്ഞപ്ര- 7,വടക്കേക്കര - 7,വാഴക്കുളം - 7,എറണാകുളം നോര്‍ത്ത്-6,കരുമാലൂര്‍-6,കോട്ടുവള്ളി-6,ചൂര്‍ണ്ണിക്കര -6ചോറ്റാനിക്കര-6,പള്ളിപ്പുറം-6,പോണേക്കര-6,മണീട് -6,രായമംഗലം-6,വടവുകോട്- 6,വൈറ്റില -6,എളംകുന്നപ്പുഴ-5,കാലടി- 5,തിരുവാണിയൂര്‍-5,നായരമ്പലം-5,മാറാടി- 5,ഇതര സംസ്ഥാന തൊഴിലാളി- 4 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചു.


കൂടാതെ ആമ്പല്ലൂര്‍, എറണാകുളം സൗത്ത്, കല്ലൂര്‍ക്കാട്, ചളിക്കവട്ടം, ചിറ്റാറ്റുകര, ചെങ്ങമനാട്, ഫോര്‍ട്ട് കൊച്ചി, വെണ്ണല, വേങ്ങൂര്‍, അയ്യമ്പുഴ, ആവോലി, കോട്ടപ്പടി, ചെല്ലാനം, പാമ്പാക്കുട, മഴുവന്നൂര്‍, മുളവുകാട്, അശമന്നൂര്‍, ആയവന, ആരക്കുഴ, എടവനക്കാട്, ഏലൂര്‍, കുഴിപ്പള്ളി, തോപ്പുംപടി, പിണ്ടിമന, പൂണിത്തുറ, പെരുമ്പടപ്പ്, പൈങ്ങോട്ടൂര്‍, മട്ടാഞ്ചേരി, വടുതല, അയ്യപ്പന്‍കാവ്, എളംകുളം, എളമക്കര, ഒക്കല്‍, കടമക്കുടി, കുട്ടമ്പുഴ, ചക്കരപ്പറമ്പ്, തേവര, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പാലക്കാട്, പോത്താനിക്കാട്, മുണ്ടംവേലി,മുളന്തുരുത്തി, രാമമംഗലം, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 803 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1220 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 923 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു . വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24178 ആണ്.ഇന്ന് 191 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 133 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

11027 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 35,ഫോര്‍ട്ട് കൊച്ചി താലൂക് ആശുപത്രി -19,സിയാല്‍-60,പി വി എസ്- 78,ജി എച്ച് മൂവാറ്റുപുഴ-17,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 5,സഞ്ജീവനി - 33,സ്വകാര്യ ആശുപത്രികള്‍ - 716,എഫ് എല്‍ റ്റി സികള്‍ -192,എസ് എല്‍ റ്റി സി കള്‍-292,വീടുകള്‍- 8543 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7034 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it