Kerala

എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് സ്ഥിരീകരിച്ചത് 1190 പേര്‍ക്ക്

926 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ്. 243 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 53 പോലിസ് ഉദ്യോഗസ്ഥര്‍ക്കും,10 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് സ്ഥിരീകരിച്ചത് 1190 പേര്‍ക്ക്
X

കൊച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1190 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 926 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ്. 243 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 53 പോലിസ് ഉദ്യോഗസ്ഥര്‍ക്കും,10 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

പായിപ്ര -44,,ഫോര്‍ട്ട്കൊ ച്ചി-42,രായമംഗലം-35,വെങ്ങോല-29,,തൃപ്പൂണിത്തുറ-26,പള്ളുരുത്തി-26,ശ്രീമൂലനഗരം-26,തൃക്കാക്കര-25,കിഴക്കമ്പലം-24,ചേരാനല്ലൂര്‍ -24,കലൂര്‍ -22,ചെല്ലാനം -21,നെടുമ്പാശ്ശേരി -21,മട്ടാഞ്ചേരി-20,വടവുകോട്-20,അങ്കമാലി -19,കറുകുറ്റി-19,ചെങ്ങമനാട് -19,നെല്ലിക്കുഴി-19,ഉദയംപേരൂര്‍ -18,കടവന്ത്ര-18,കൂവപ്പടി -18,പല്ലാരിമംഗലം-18,പാലാരിവട്ടം-18,മരട് -18,മൂവാറ്റുപുഴ-18,വാരപ്പെട്ടി-17,ഏലൂര്‍-15,പള്ളിപ്പുറം-15,ഇതര സംസ്ഥാനതൊഴിലാളികള്‍-14,ചൂര്‍ണ്ണിക്കര-14,കളമശ്ശേരി-13,വടക്കേക്കര-13,വാഴക്കുളം-13,വെണ്ണല-13,വൈറ്റില -13,മുണ്ടംവേലി- 12,കുട്ടമ്പുഴ-11,ആലങ്ങാട്-10,തേവര -10,കടമക്കുടി-9,കരുമാലൂര്‍ -9,കോട്ടുവള്ളി- 9,പിറവം -9,പെരുമ്പാവൂര്‍ -9,വാളകം-9,ആമ്പല്ലൂര്‍-8,ആലുവ-8,എറണാകുളം നോര്‍ത്ത്-8,എളമക്കര-8,കാലടി-8,കീഴ്മാട്-8,പുത്തന്‍വേലിക്കര -8,ഇടക്കൊച്ചി-7,എടത്തല-7,ഐ എന്‍ എച്ച് എസ്-7,കുന്നുകര-7,തുറവൂര്‍-7,നോര്‍ത്തുപറവൂര്‍-7,,പനമ്പള്ളി നഗര്‍ -7,മുടക്കുഴ-7,ഇടപ്പള്ളി -6,എളംകുന്നപ്പുഴ-6,കൂത്താട്ടുകുളം-6,പച്ചാളം-6,എടക്കാട്ടുവയല്‍ -5,എറണാകുളം -5,ഒക്കല്‍-5,കടുങ്ങല്ലൂര്‍ -5,കാഞ്ഞൂര്‍-5,കീരംപാറ-5,കോതമംഗലം-5,മൂക്കന്നൂര്‍-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ ഏഴിക്കര, കവളങ്ങാട്, ഞാറക്കല്‍, തോപ്പുംപടി, പോണേക്കര, മഞ്ഞള്ളൂര്‍, മുളവുകാട്, വടുതല, ആവോലി, ഇലഞ്ഞി, എറണാകുളം സൗത്ത്, തമ്മനം, തിരുവാങ്കുളം, തിരുവാണിയൂര്‍, പിണ്ടിമന, പൂതൃക്ക, മഞ്ഞപ്ര, മലയാറ്റൂര്‍, നീലീശ്വരം, എളംകുളം, കുന്നത്തുനാട്, ചിറ്റാറ്റുകര, പാറക്കടവ്, പാലക്കുഴ, പോത്താനിക്കാട്, മണീട്, മഴുവന്നൂര്‍, മുളന്തുരുത്തി, അശമന്നൂര്‍, എടവനക്കാട്, കരുവേലിപ്പടി, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, കോട്ടപ്പടി, ചേന്ദമംഗലം, ചോറ്റാനിക്കര, തിരുമാറാടി, പാമ്പാക്കുട, പൂണിത്തുറ, മാറാടി, രാമമംഗലം, വരാപ്പുഴ എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് 970 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2198 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2772 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29701 ആണ്. ഇതില്‍ 28095 പേര്‍ വീടുകളിലും 62 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1544 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 209 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 162 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.11366പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -182,പി വി എസ് - 56,ജി എച്ച് മൂവാറ്റുപുഴ-10,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 44,സ്വകാര്യ ആശുപത്രികള്‍ - 737,എഫ് എല്‍ റ്റി സികള്‍ -978,എസ് എല്‍ റ്റി സി കള്‍- 150,ഡോമിസിലറി കെയര്‍ സെന്റര്‍- 169,വീടുകള്‍ - 7836,ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6635 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it