Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1291 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനം

1261 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1291 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനം
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 1291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.27 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1261 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.

വാഴക്കുളം- 40,വടക്കേക്കര- 38,തൃക്കാക്കര - 37,പായിപ്ര-36,വെങ്ങോല-35,എളംകുന്നപ്പുഴ-27,

ഞാറക്കല്‍-27,ആലങ്ങാട്-26,കളമശ്ശേരി-25,പള്ളിപ്പുറം-25,മരട്-25,കോതമംഗലം-24,അശമന്നൂര്‍-21,

എളമക്കര-21,പല്ലാരിമംഗലം-21,തൃപ്പൂണിത്തുറ-20,നോര്‍ത്തുപറവൂര്‍-20,കവളങ്ങാട്-19,രായമംഗലം- 19,വരാപ്പുഴ-19,ചേന്ദമംഗലം -18,നെടുമ്പാശ്ശേരി- 18,കിഴക്കമ്പലം- 17,പുത്തന്‍വേലിക്കര-17,ഏഴിക്കര-16,കടവന്ത്ര-16,കാഞ്ഞൂര്‍- 16,കൂവപ്പടി -16,ചൂര്‍ണ്ണിക്കര-16,തുറവൂര്‍-16,പെരുമ്പാവൂര്‍-16,ഏലൂര്‍- 15,കടുങ്ങല്ലൂര്‍-15,കരുമാലൂര്‍-15,

എടവനക്കാട് -13,കുഴിപ്പള്ളി-13,ആലുവ-12,എടത്തല- 12,നെല്ലിക്കുഴി- 12,പള്ളുരുത്തി- 12,

മുണ്ടംവേലി- 12,കടമക്കുടി-11,കുമ്പളങ്ങി -11,പാറക്കടവ്- 11,വടവുകോട്- 11,

ഉദയംപേരൂര്‍ -10,കലൂര്‍-10,കാലടി-10,ചെല്ലാനം-10,തിരുവാണിയൂര്‍-10,മണീട് -10,

രാമമംഗലം- 10,വൈറ്റില-10,ആമ്പല്ലൂര്‍-9,ആയവന-9,ഒക്കല്‍- 9,കുന്നത്തുനാട്-9,

കോട്ടുവള്ളി- 9,ചിറ്റാറ്റുകര -9,ചേരാനല്ലൂര്‍- 9,തേവര-9,ഫോര്‍ട്ട് കൊച്ചി-9,മുളന്തുരുത്തി-9,വാരപ്പെട്ടി-9,ചെങ്ങമനാട്-8,ചോറ്റാനിക്കര -8,പെരുമ്പടപ്പ്- 8,

മഴുവന്നൂര്‍-8,ഇടപ്പള്ളി-7,കീഴ്മാട് -7,നായരമ്പലം- 7,പച്ചാളം-7,വടുതല-7,അയ്യമ്പുഴ-6,

എറണാകുളം സൗത്ത് -6,കുമ്പളം-6,പനമ്പള്ളി നഗര്‍-6,പിറവം- 6,ശ്രീമൂലനഗരം-6,ഇടക്കൊച്ചി - 5,എടക്കാട്ടുവയല്‍-5,കുട്ടമ്പുഴ-5,പനയപ്പിള്ളി-5,പാലാരിവട്ടം- 5,പൈങ്ങോട്ടൂര്‍-5,പോണേക്കര- 5,

മാറാടി-5,മുളവുകാട് -5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അങ്കമാലി, തോപ്പുംപടി, പിണ്ടിമന, വാളകം, എളംകുളം, കൂത്താട്ടുകുളം, തമ്മനം, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, മൂക്കന്നൂര്‍, മൂവാറ്റുപുഴ, വേങ്ങൂര്‍, ഇലഞ്ഞി, എറണാകുളം നോര്‍ത്ത്, ഐക്കാരനാട്, കോട്ടപ്പടി, ചളിക്കവട്ടം, പൂതൃക്ക, മുടക്കുഴ, വെണ്ണല, അയ്യപ്പന്‍കാവ്, കരുവേലിപ്പടി,കല്ലൂര്‍ക്കാട്, തിരുമാറാടി, മഞ്ഞപ്ര, മട്ടാഞ്ചേരി, മലയാറ്റൂര്‍ നീലീശ്വരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1389 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2331പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2739 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35305 ആണ്. ഇന്ന് 93 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 178 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

12199 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 78,ജി എച്ച് മൂവാറ്റുപുഴ-23,ജി എച്ച് എറണാകുളം- 46,ഡി എച്ച് ആലുവ- 41,പള്ളുരുത്തി താലൂക്ക് ആശുപത്രി 9,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 11,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 13,കോതമംഗലം താലൂക്ക് ആശുപത്രി 10,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 25,

പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 1,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 31,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 78,സഞ്ജീവനി 34,സ്വകാര്യ ആശുപത്രികള്‍ - 780,എഫ് എല്‍ റ്റി സികള്‍ - 398,എസ് എല്‍ റ്റി സി കള്‍- 241,ഡോമിസിലറി കെയര്‍ സെന്റെര്‍- 818,വീടുകള്‍- 8248 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13929 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it