Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കൊവിഡ്

149 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 15 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഐ എന്‍ എച് എസ് സഞ്ജീവനിയിലെ നാലു ഉദ്യോഗസ്ഥരും എറണാകുളം സ്വകാര്യ ആശുപത്രിയിലെ നാലു ജീവനക്കാരും ഉള്‍പ്പെടുന്നു.മൂക്കന്നൂര്‍,പള്ളിപ്പുറം മേഖലയിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍  ഇന്ന് 164 പേര്‍ക്ക് കൊവിഡ്
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.149 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 15 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.ഇതില്‍ 10 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്.ബാക്കി അഞ്ചു പേര്‍ പോണ്ടിച്ചേരിയില്‍ നിന്നെത്തിയ ചളിക്കവട്ടം സ്വദേശിനി,മഹാരാഷ്ട്ര സ്വദേശി,വടവുകോട് സ്ഥാപനത്തില്‍ ജോലി ചെയുന്ന തമിഴ് നാട്ടില്‍ നിന്നെത്തിയ പശ്ചിമബംഗാള്‍ സ്വദേശി,വെസ്റ്റ് ബംഗാള്‍ സ്വദേശി,വൈറ്റിലയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയ്‌ക്കെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി എന്നിവരാണ്. ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഐ എന്‍ എച് എസ് സഞ്ജീവനിയിലെ നാലു ഉദ്യോഗസ്ഥരും എറണാകുളം സ്വകാര്യ ആശുപത്രിയിലെ നാലു ജീവനക്കാരും ഉള്‍പ്പെടുന്നു.

മൂക്കന്നൂര്‍,പള്ളിപ്പുറം മേഖലയിലാണ് ഇന്ന് സമ്പര്‍ക്കം വഴി ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.മുക്കന്നൂരില്‍ 21 പേര്‍ക്കും പള്ളിപ്പുറത്ത് ഒമ്പതു പേര്‍ക്കും തോപ്പുംപടി, നോര്‍ത്തുപറവൂര്‍ കലൂര്‍ മേഖലകളില്‍ അഞ്ചു പേര്‍ക്ക് വീതവും,കളമശ്ശേരി,കുമ്പളം,തിരുമാറാടി,ഫോര്‍ട്ട് കൊച്ചി മേഖലകളില്‍ നാലു പേര്‍ക്ക് വീതവും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.കീഴ്മാട്,ഇടപ്പള്ളി,വാരപ്പെട്ടി എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്കും മട്ടാഞ്ചേരി,തൃക്കാക്കര,പള്ളിപ്പുറം,വെങ്ങോല, മുളന്തുരുത്തി,ഉദയംപേരൂര്‍,കാലടി, ,കളമശ്ശേരി,ചൂര്‍ണ്ണിക്കര, ഒക്കല്‍, ഏഴിക്കര,ആവോലി,ആയവന,അയ്യമ്പുഴ മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇടക്കൊച്ചി സ്വദേശി,ഉദയംപേരൂര്‍ സ്വദേശി,കരുമാലൂര്‍ സ്വദേശി,എളമക്കര സ്വദേശിനി,കോട്ടയം സ്വദേശിനിയായ തൃക്കാക്കര ജോലിചെയ്യുന്ന ഗവണ്മെന്റ് ജീവനക്കാരി കോട്ടുവള്ളി സ്വദേശിനി,ചളിക്കവട്ടം സ്വദേശിനി,തൃക്കാക്കര സ്വദേശിനി,നിലവില്‍ എറണാകുളത്തു താമസിക്കുന്ന മലപ്പുറം സ്വദേശി,വരാപ്പുഴ സ്വദേശി,വാളകം സ്വദേശി,വെങ്ങോല സ്വദേശി,സൗത്ത് വാഴക്കുളം സ്വദേശി,മട്ടാഞ്ചേരി ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടര്‍ ആയ എറണാകുളം സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശു പത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ അങ്കമാലി സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവര്‍ത്തകയായ കോതമംഗലം സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ഡോക്ടര്‍ ആയ തൃക്കാക്കര സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ഡോക്ടര്‍ ആയ ചിറ്റൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവര്‍ത്തകയായ വാളകം സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവര്‍ത്തകയായ ചെങ്ങനാശ്ശേരി സ്വദേശിനി

ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പാലക്കുഴ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവര്‍ത്തകയായ തുറവൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവര്‍ത്തകയായ പാലാ സ്വദേശിനി,ആലങ്ങാട് സ്വദേശി,എറണാകുളം സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനി,ഏലൂര്‍ സ്വദേശിനി,ഐക്കരനാട് സ്വദേശി,ഒക്കല്‍ സ്വദേശി,കരുമാലൂര്‍ സ്വദേശിനി,കുന്നത്തുനാട് സ്വദേശി,കുഴിപ്പിള്ളി സ്വദേശി,ചോറ്റാനിക്കര സ്വദേശി,ഞാറക്കല്‍ സ്വദേശി,തമ്മനം സ്വദേശിനി, തോപ്പുംപടി സ്വദേശി,നെടുമ്പാശ്ശേരി സ്വദേശി,പാലക്കുഴ സ്വദേശിനി,പിറവം സ്വദേശി,പൂതൃക്ക സ്വദേശി,പൈങ്ങോട്ടൂര്‍ സ്വദേശി,മൂക്കന്നൂര്‍ സ്വദേശി,വടുതല താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് പേര്‍ 209 രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 194 പേരും മറ്റ് ജില്ലാക്കാരായ 12 പേരും അന്യ സംസ്ഥാനക്കാരായ 3 പേരും ഉള്‍പ്പെടുന്നു.ഇന്ന് 918 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2892 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15052 ആണ്. ഇതില്‍ 12738 പേര്‍ വീടുകളിലും, 99 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2215 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 132 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.രോഗം സ്ഥിരീകരിച്ചു വീടുകളില്‍ 653 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 164 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2240 ആണ്.

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1452 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1329 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 538 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2681 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it