- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൊവിഡ്; 17 പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി
ഒരു തമിഴ്‌നാട് സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും ഉള്‍പ്പെടെ 16 പേര്‍ ഇന്ന് രോഗമുക്തി നേടി.ഇന്ന് 1192 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1009 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13070 ആണ്. ഇതില്‍ 11207 പേര്‍ വീടുകളിലും, 675 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1188 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 25 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴി.രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 16 പേര്‍ ഇന്ന് സുഖം പ്രാപിച്ചു.ജൂലൈ ഒന്നിന് റോഡ് മാര്‍ഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്‌നാട് സ്വദേശി. ജൂലൈ 3 ന് ബാംഗ്ലൂര്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തിയ 36 വയസ്സുള്ള ആന്ദ്ര സ്വദേശി,ജൂണ്‍ 30 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 27 , 29 വയസ്സുള്ള ഒരേ കുടുംബത്തിലെ അംഗങ്ങളായ പുത്തന്‍കുരിശ് സ്വദേശികള്‍,ജൂണ്‍ 24 ന് ബഹറിന്‍ തിരുവനന്തപുരം വിമാനത്തിലെത്തിയ 61 വയസ്സുള്ള മഴുവന്നൂര്‍ സ്വദേശിനി,ജൂണ്‍ 22 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 3ഹ വയസ്സുള്ള കോട്ടുവള്ളി സ്വദേശി,ജൂലൈ 1 ന് റോഡ് മാര്‍ഗം മഹാരാഷ്ട്രയില്‍ നിന്നും വന്ന 15 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി,ജൂണ്‍ 17 ന് മാള്‍ഡോവ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തിയ 20 വയസ്സുള്ള മഴുവന്നൂര്‍ സ്വദേശി എന്നിവര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശിയുടെ 20 , 23, 17 , 49 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കും, അടുത്ത സമ്പര്‍ക്കത്തില്‍ വന്ന 22 വയസ്സുകാരനും, 61 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചു.ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ 10, 41 , 43 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു.ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പൈങ്ങാട്ടൂര്‍ കോതമംഗലം സ്വദേശിയുടെ 28 , 32, 3 വയസ്സുള്ള കലൂര്‍ക്കാട് സ്വദേശികളായ അടുത്ത ബന്ധുക്കള്‍,ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 45 വയസ്സുള്ള മുളവുകാട് സ്വദേശിനി,ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 25 വയസ്സുള്ള കുടുംബാംഗം, 24 വയസ്സുള്ള തേവര സ്വദേശി എന്നിവരെ കൂടാതെ 39 വയസ്സുള്ള ആലുവ സ്വദേശിയായ വൈദികനും, 49 വയസ്സുള്ള കീഴ്മാട് സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ച പള്ളിപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 23 പേരെ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ട 8 പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് കൗണ്ടറിലെ ജീവനക്കാരിയുടെയും എടത്തല സ്വദേശിയുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നതായി അധികൃതര്‍ അറിയിച്ചു.ഇന്നലെ പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ വീതം ജില്ലയില്‍ ചികില്‍സയിലുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയില്‍ ചികില്‍സയില്‍ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും നിലവില്‍ ജില്ലയില്‍ ചികില്‍സയിലുണ്ട്.ഒരു തമിഴ്‌നാട് സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും ഉള്‍പ്പെടെ 16 പേര്‍ ഇന്ന് രോഗമുക്തി നേടി.ഇന്ന് 1192 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1009 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13070 ആണ്. ഇതില്‍ 11207 പേര്‍ വീടുകളിലും, 675 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1188 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 25 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 23 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 270 പേര്‍ നിരീക്ഷണത്തിലുണ്ട്.207 പേരാണ്ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 88 പേരും അങ്കമാലി അഡല്ക്‌സില്‍ 115 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും 197 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 71 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 25 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 486 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT