Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 319 പേര്‍ക്ക് കൊവിഡ്

309 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.10 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 10 ആരോഗ്യപ്രവര്‍ത്തകരും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

എറണാകുളം ജില്ലയില്‍ ഇന്ന് 319 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 319 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 309 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.10 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.ഇതില്‍ നാലു പേര്‍ ബീഹാര്‍ സ്വദേശികളാണ്.രണ്ടു പേര്‍ തേവര സ്വദേശികളും മറ്റു നാലുപേരില്‍ ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയും മറ്റുള്ളവര്‍ തൃപ്പൂണിത്തുറ,നെല്ലിക്കുഴി,പാലക്കുഴ സ്വദേശികളുമാണ്.ഇന്ന് 10 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ആരോഗ്യ പ്രവര്‍ത്തകനായ എളങ്കുന്നപ്പുഴ സ്വദേശി,എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ എറണാകുളം സ്വദേശി,സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കോട്ടുവള്ളി സ്വദേശിനി,എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പാലക്കാട് സ്വദേശിനി,കോലഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയിലെ പ്രവര്‍ത്തകയായ മഴുവന്നൂര്‍ സ്വദേശിനി,കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പള്ളുരുത്തി സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ എറണാകുളം സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ അങ്കമാലി തുറവൂര്‍ സ്വദേശിനി,എറണാകുളം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന്‍ ,എറണാകുളം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കൂടാതെ ബിപിസിഎല്‍ ജോലി നോക്കുന്ന മൂന്നു ബീഹാര്‍ സ്വദേശികള്‍ക്കും ചികില്‍സയ്ക്കായി എത്തിയ രണ്ടു ഇടുക്കി സ്വദേശികള്‍ക്കും ഒരു തിരുവനന്തപുരം സ്വദേശിനിക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

മട്ടാഞ്ചേരിയില്‍ 24 പേര്‍ക്ക്,മരടില്‍ 18 പേര്‍ക്ക്,പോണേക്കരയില്‍ 15 പേര്‍ക്ക്,രായമംഗലത്ത് 12 പേര്‍ക്ക്,ആലങ്ങാട് ആറു പേര്‍ക്ക്,പള്ളുരുത്തി,ഉദയംപേരൂര്‍ മേഖലയില്‍ ഒമ്പത് പേര്‍ക്ക്, കലൂര്‍ , എടത്തല,മുളവുകാട്,വെങ്ങോല മേഖലയില്‍ നാലു പേര്‍ക്ക് വീതം,എറണാകുളം,കടവന്ത്ര,ചേരാനെല്ലൂര്‍,തോപ്പുംപടി, മലയാറ്റൂര്‍ നീലീശ്വരം, കുമ്പളങ്ങി മേഖലയില്‍ ആറു പേര്‍ക്ക്,തൃക്കാക്കര,എളങ്കുന്നപ്പുഴ മേഖലയില്‍ 11 പേര്‍ക്ക്്, പായിപ്ര,കളമശ്ശേരി, ഫോര്‍ട്ട് കൊച്ചി മേഖലയില്‍ ഏഴു പേര്‍ക്ക്,നെല്ലിക്കുഴി,പള്ളിപ്പുറം മേഖലയില്‍ അഞ്ചു പേര്‍ക്ക്, വരാപ്പുഴ,പെരുമ്പാവൂര്‍,വൈറ്റില,തൃപ്പൂണിത്തുറ,വെണ്ണല മേഖലയില്‍ മൂന്നു പേര്‍ക്ക്,ആലുവ,എളങ്കുളം,ഏലൂര്‍ ,കരുമാലൂര്‍,വടവുകോട് ,കാലടി,കുമ്പളം,ചൂര്‍ണിക്കര,തോപ്പുംപടി,എടത്തല,കളമശേരി,മുവാറ്റുപുഴ,വടുതല,ഇടപ്പള്ളി മേഖലയില്‍ രണ്ട് പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

അങ്കമാലി സ്വദേശി,കണ്ണൂര്‍ സ്വദേശിനി,കോട്ടയം സ്വദേശി,ചക്കരപ്പറമ്പ് സ്വദേശി ,ചിറ്റാട്ടുകര സ്വദേശി,ചെല്ലാനം സ്വദേശി,ചേന്ദമംഗലം സ്വദേശി,ചോറ്റാനിക്കര സ്വദേശി,ഞാറക്കല്‍ സ്വദേശി,തമിഴ്‌നാട് സ്വദേശി,തിരുമാറാടി സ്വദേശി,തിരുവാണിയൂര്‍ പുത്തന്‍കുരിശ് സ്വദേശി,നെടുമ്പാശ്ശേരി സ്വദേശിനി, നോര്‍ത്ത് പറവൂര്‍ സ്വദേശി,പച്ചാളം സ്വദേശി,പത്തടിപ്പാലം സ്വദേശിനി,പനമ്പിള്ളി നഗര്‍ സ്വദേശിനി ,പോത്താനിക്കാട് സ്വദേശി,മൂത്തകുന്നം സ്വദേശിനി,വടക്കേക്കര സ്വദേശിനി,വാരപ്പെട്ടി സ്വദേശിനി,അയ്യപ്പന്‍കാവ് സ്വദേശി,ആയവന സ്വദേശി,ആലങ്ങാട് സ്വദേശി,എളങ്കുന്നപ്പുഴ സ്വദേശി,എളമക്കര സ്വദേശിനി,ഏഴിക്കര സ്വദേശി,കടമക്കുടി സ്വദേശി,കവളങ്ങാട് സ്വദേശിനി,കാലടി സ്വദേശി,കുഴുപ്പിള്ളി സ്വദേശിനി ,കോതമംഗലം സ്വദേശിനി,ചിറ്റാട്ടുകര സ്വദേശിനി,ചൂര്‍ണിക്കര സ്വദേശിനി,ചെങ്ങമനാട് സ്വദേശിനി, ചേരാനെല്ലൂര്‍ സ്വദേശിനി,തേവര സ്വദേശി,നെടുമ്പാശ്ശേരി സ്വദേശി,പാമ്പാക്കുട സ്വദേശി,പുത്തന്‍വേലിക്കര സ്വദേശി,പൂതൃക്ക സ്വദേശി, മഴുവന്നൂര്‍ സ്വദേശി,വടക്കേക്കര സ്വദേശി,വടവുകോട് പുത്തന്‍കുരിശ് സ്വദേശി,വരാപ്പുഴ സ്വദേശി,വൈറ്റില സ്വദേശിനി,സൗത്ത് ചിറ്റൂര്‍ സ്വദേശിനി,കോട്ടുവള്ളി സ്വദേശി,കുമ്പളം സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് 371 പേര്‍ രോഗ മുക്തി നേടി. അതില്‍ 367 പേര്‍ എറണാകുളം ജില്ലക്കാരും 4 പേര്‍ മറ്റ് ജില്ലക്കാരുമാണ്.ഇന്ന് 1386 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1242 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 22076 ആണ്. ഇതില്‍ 19916 പേര്‍ വീടുകളിലും 129 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2031 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 203 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 281 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 3240 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1233 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1968 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1614 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1048 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1364 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it