- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം 44 പേര്‍ക്ക് കൊവിഡ്; 38 പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി
സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ചെല്ലാനം ക്ലസ്റ്ററില്‍ നിന്നുള്ളവരാണ്.16 പേര്‍ ആലുവ ക്ലസ്റ്ററില്‍ നിന്നുള്ളവരാണ്. ആറു പേര്‍ വിദേശം,ഇതര സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം 44 പേര്‍ക്ക് കൊവിഡ്.ഇതില്‍ 38 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴിയാണ്.ആറു പേര്‍ വിദേശം,ഇതര സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ചെല്ലാനം ക്ലസ്റ്ററില്‍ നിന്നുള്ളവരാണ്. ഇതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.16 പേര്‍ ആലുവ ക്ലസ്റ്ററില്‍ നിന്നുള്ളവരാണ്.ഇവരെക്കൂടാതെ 69 വയസുള്ള കാഞ്ഞൂര്‍ സ്വദേശിനിക്ക് ഇന്നും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുന്‍പ് രോഗം ബാധിച്ച കാഞ്ഞൂര്‍ സ്വദേശിയുടെ അടുത്ത ബന്ധുവാണ്.
ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂക്കന്നൂര്‍ സ്വദേശിനിയായ 24 വയസുള്ള ആരോഗ്യ പ്രവര്‍ത്തക , ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കോട്ടപ്പടി സ്വദേശിനിയായ 32 വയസുള്ള ആരോഗ്യ പ്രവര്‍ത്തക , ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ എടത്തല സ്വദേശിനിയായ 33 വയസുള്ള ആരോഗ്യ പ്രവര്‍ത്തക , 25 വയസുള്ള ആവോലി സ്വദേശിയായ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരന്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കീഴ്മാട് സ്വദശിയായ 30 വയസുള്ള ആരോഗ്യ പ്രവര്‍ത്തക, എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തൃപ്പൂണിത്തുറ സ്വദേശിനിയായ 51 വയസുളള ആരോഗ്യ പ്രവര്‍ത്തക , എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നിലവില്‍ പനങ്ങാട് താമസിക്കുന്ന 24 വയസുള്ള ആരോഗ്യ പ്രവര്‍ത്തക (24), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ 30 വയസുളള ആരോഗ്യ പ്രവര്‍ത്തകന്‍ എന്നവരാണ് ഇന്ന് സര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍. ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ്.ഇതു കൂടാതെ തൃപ്പൂണിത്തുറ ഗവ. ഡിസ്പന്‍സറിയിലെ 51 വയസുള്ള ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.ജൂലൈ 16 ന് ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച മൂന്നു എറണാകുളം സ്വദേശികളും നിലവില്‍ ജില്ലയില്‍ ചികില്‍സയിലുണ്ട്.
ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ പെരുമ്പാവൂര്‍ സ്വദേശി , ജൂലായ് 12ന് വിമാനമാര്‍ഗം എത്തിയ മഹാരാഷ്ട്ര സ്വദേശി, വിമാനമാര്‍ഗം കൊച്ചിയിലെത്തിയ ആന്ദ്ര പ്രദേശ് സ്വദേശി, ജൂണ്‍ 27 ന് മസ്‌കറ്റ് കൊച്ചി വിമാനത്തിലെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി, ജൂലായ് 13 ന് ഡല്‍ഹി - കൊച്ചി വിമാനത്തിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി, ഹൈദരാബാദ് - കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തെലങ്കാന സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ഇന്ന് ഒമ്പതു പേര്‍ രോഗമുക്തരായി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള മഴുവന്നൂര്‍ സ്വദേശി, 39 വയസുള്ള ആലുവ സ്വദേശി,ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ളപറവൂര്‍ സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള ഞാറക്കല്‍ സ്വദേശി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള തമ്മനം സ്വദേശി, ജൂലൈ 2 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള കോട്ടുവള്ളി സ്വദേശി, ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 13 വയസുള്ള ആമ്പലൂര്‍ സ്വദേശിനി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇന്ന് 709 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 891 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14117 ആണ്. ഇതില്‍ 12096 പേര്‍ വീടുകളിലും, 369 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1652 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 123 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 42 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.646 ുേപാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.676 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ 720 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 1059 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1973 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.ജില്ലയില്‍ ഇതുവരെ ക്ലസ്റ്റര്‍ കണ്ടൈന്‍മെന്റ് ടെസ്റ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമായി ചെല്ലാനത്ത് നിന്നും 760 സാമ്പിളുകളും, ആലുവ മാര്‍ക്കറ്റ്, കടുങ്ങലൂര്‍, കരുമാലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 855 സാമ്പിളുകളും , കീഴ്മാട് നിന്ന് 160 സാമ്പിളുകളും. എറണാകുളം മാര്‍ക്കറ്റ് 312 സാമ്പിളുകളുമാണ് പരിശോധനക്കായി അയച്ചത് .
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT