Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 570 പേര്‍ക്ക് കൊവിഡ്

447 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലുടെയാണ്.108 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മന്നു പേര്‍ക്കും രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 570 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 570 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 447 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലുടെയാണ്.108 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മന്നു പേര്‍ക്കും രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

കളമശ്ശേരി-33,തൃക്കാക്കര- 24,പള്ളുരുത്തി- 17,ചെല്ലാനം-15,മട്ടാഞ്ചേരി-15,ഉദയംപേരൂര്‍ -12,ഏലൂര്‍- 12,പായിപ്ര- 12,ആലങ്ങാട്-11,ഫോര്‍ട്ട് കൊച്ചി-11,ചിറ്റാറ്റുകര- 10,ചേന്ദമംഗലം-10,മരട്- 10,കുമ്പളം -9,മൂവാറ്റുപുഴ- 9,ആലുവ-8,കടവന്ത്ര-8,കലൂര്‍-8,കീഴ്മാട്-8,ചോറ്റാനിക്കര-8,തൃപ്പൂണിത്തുറ-8,തോപ്പുംപടി-8,പെരുമ്പാവൂര്‍-8,വൈറ്റില-8,അങ്കമാലി-7,ആയവന-7,ഇടപ്പള്ളി-7,എളമക്കര-7,ഒക്കല്‍-7,കാലടി-7,കോതമംഗലം-7,നെല്ലിക്കുഴി-7,പാറക്കടവ്-7,പാലാരിവട്ടം-7,പിണ്ടിമന-7,പിറവം-7,എടത്തല-6,എളംകുന്നപ്പുഴ-6,ചേരാനല്ലൂര്‍-6,നോര്‍ത്തുപറവൂര്‍-6,മഞ്ഞള്ളൂര്‍-6,മുണ്ടംവേലി-6,വടുതല-6,കടുങ്ങല്ലൂര്‍-5,കവളങ്ങാട്-5,പള്ളിപ്പുറം -5,വാഴക്കുളം - 5,ശ്രീമൂലനഗരം-5,ഇതരം സംസ്ഥാന തൊഴിലാളി-7 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ അയ്യമ്പുഴ, കീരംപാറ, കൂവപ്പടി, തുറവൂര്‍, രായമംഗലം, വടവുകോട്,വാരപ്പെട്ടി, വെങ്ങോല, വെണ്ണല, ആമ്പല്ലൂര്‍, ഇലഞ്ഞി, കിഴക്കമ്പലം, തിരുവാണിയൂര്‍, നെടുമ്പാശ്ശേരി, പെരുമ്പടപ്പ്, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മഴുവന്നൂര്‍, മുടക്കുഴ, മൂക്കന്നൂര്‍, രാമമംഗലം, വേങ്ങൂര്‍, ഏഴിക്കര, കരുമാലൂര്‍, കാഞ്ഞൂര്‍, കുട്ടമ്പുഴ, കോട്ടുവള്ളി, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, പച്ചാളം, പൂതൃക്ക, പോത്താനിക്കാട്, മാറാടി, മുളന്തുരുത്തി, വടക്കേക്കര, ആരക്കുഴ, ആവോലി, ഇടക്കൊച്ചി, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, ഐക്കാരനാട്, കടമക്കുടി, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കുന്നത്തുനാട്, കുമ്പളങ്ങി, കൂത്താട്ടുകുളം, തേവര, പനമ്പള്ളി നഗര്‍, പൈങ്ങോട്ടൂര്‍, പോണേക്കര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ പറഞ്ഞു.

ഇന്ന് 450 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1542 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1528 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24794 ആണ്. ഇതില്‍ 23745 പേര്‍ വീടുകളിലും 40 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1009 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 61 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 155 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

8862 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -109,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-15,പി വി എസ്- 51,ജി എച്ച് മൂവാറ്റുപുഴ-7,ഡി എച്ച് ആലുവ-5,പറവൂര്‍ താലൂക്ക് ആശുപത്രി- 7,സഞ്ജീവനി - 24,സ്വകാര്യ ആശുപത്രികള്‍ - 480,എഫ്എല്‍റ്റി സികള്‍ - 610,എസ് എല്‍ റ്റി സി കള്‍-113,വീടുകള്‍- 6871 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6508 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it