Kerala

എറണാകുളത്ത് ഇന്ന് കൊവിഡ് 72 പേര്‍ക്ക്;63 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം പരിഗണിച്ച് ആലുവ, കീഴ്മാട് ക്ലസ്റ്ററുകള്‍ സമീപപഞ്ചായത്തുകളായ ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

എറണാകുളത്ത് ഇന്ന് കൊവിഡ് 72 പേര്‍ക്ക്;63 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 63 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ.ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം പരിഗണിച്ച് ആലുവ, കീഴ്മാട് ക്ലസ്റ്ററുകള്‍ സമീപപഞ്ചായത്തുകളായ ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും 19 പേര്‍ക്കും,ആലുവ ക്ലസ്റ്ററില്‍ നിന്നും 10 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.നേരത്തെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്ക പട്ടികയിലുള്ള എറണാകുളം സ്വകാര്യ ആശുപത്രിയിലെര 36 വയസ്സുള്ള ഡോക്ടര്‍ക്കും,കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 24 വയസ്സുള്ള ആരോഗ്യ പ്രവര്‍ത്തകയ്ക്കും അവരുടെ 57 വയസ്സുള്ള കുടുംബാംഗത്തിനും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കളമശ്ശേരി ഗവ: മെഡിക്കല്‍ കോളജിലെ 36 വയസ്സുള്ള എറണാകുളം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക,എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ആലങ്ങാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍,നേരത്തെ രോഗം സ്ഥിരീകരിച്ച വാരപ്പെട്ടിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തിലുള്ള 46, 15, 11 വയസ്സുള്ള കുടുംബാംഗങ്ങള്‍, 44,24,33,21,31 വയസ്സുള്ള അഞ്ച് നാവികര്‍,നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാസര്‍ഗോഡ് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 32,27,5,9,4 വയസ്സുള്ള തമ്മനം സ്വദേശികള്‍, 30 വയസ്സുള്ള ഇടപ്പള്ളി സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.34 വയസുള്ള വടക്കേക്കര സ്വദേശി, 39 വയസുള്ള ഒക്കല്‍ സ്വദേശിനി, 71 വയസുള്ള കളമശ്ശേരി സ്വദേശിനി, 18 വയസുള്ള കാലടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ആലുവ ക്ലസ്റ്ററില്‍പെട്ട 35, 46, 14, 35 വയസുള്ള കാഞ്ഞൂര്‍ സ്വദേശികളായ കുടുംബങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ എക്‌സ്സൈസ് ഉദ്യോഗസ്ഥനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു.ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകാര സ്വദേശിയുടെ കുടുബത്തില്‍പ്പെട്ട 59, 52, 23 വയസുള്ള ചിറ്റാറ്റുകാര സ്വദേശികള്‍, കൂടാതെ ചിറ്റാട്ടുകര സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ വന്ന 19 വയസുള്ള കരുമാലൂര്‍ സ്വദേശി,കീഴ്മാടുള്ള ഒരു കോണ്‍വെന്റിലെ സിസ്റ്ററായ കീഴ്മാട് സ്വദേശിനിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു ഈ സിസ്റ്റര്‍ മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു.ജൂലൈ 11 ന് മരണമടഞ്ഞ കുഴിപ്പിള്ളി കോണ്‍വെന്റിലെ സിസ്റ്ററിന്റെ പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നു.ജൂലായ് 11 ന് വിമാനമാര്‍ഗം ഗുജറാത്തില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശി,ജൂലായ് 11 ന് മസ്‌കറ്റ് - കൊച്ചി വിമാനത്തിലെത്തിയ പുത്തന്‍കുരിശ് സ്വദേശി,ജൂലായ് 7ന് ദുബായ് - കൊച്ചി വിമാനത്തിലെത്തിയ എളങ്കുന്നപ്പുഴ സ്വദേശി,ജൂലായ് 5 ന് ട്രയിന്‍ മാര്‍ഗം എത്തിയ മഹാരാഷ്ട്ര സ്വദേശി,ജൂലായ് 11 ന് സൗദിയില്‍ നിന്നെത്തിയ കോതമംഗലം സ്വദേശി,റോഡ് മാര്‍ഗം തമിഴ്‌നാട്ടില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി,ജൂലായ് 14ന് മാലിദ്വീപില്‍ നിന്നും എത്തിയ മാലിദ്വീപ് സ്വദേശി,ജൂലായ് 17ന് ബാംഗ്ലൂരില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി, ജൂലായ് 5 ന് മഹരാഷ്ട്രയില്‍ നിന്നെത്തിയ എറണാകുളം സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

തൃശ്ശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മൂന്നു പേരും ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരും മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ടു പേരും പത്തനംത്തിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികില്‍സയിലുള്ളത്.ഇന്ന് എട്ട് പേര്‍ രോഗമുക്തി നേടി. ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനി , ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച വ്യക്തി, ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിനി, ജൂലായ് 11 ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി , ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആന്ധ്രപ്രദേശ് സ്വദേശി , ജൂലായ് 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിനി, ജൂലായ് 11 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശി,ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് 549 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1493 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13185 ആണ്. ഇതില്‍ 11213 പേര്‍ വീടുകളിലും, 281 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1691 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 72 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 14 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 836 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ 394 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 656 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1579 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്. ജില്ലയില്‍ ഇതുവരെ 2629 ആന്റിജന്‍ പരിശോധനകളാണ് നടത്തിയത്.ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 904 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it