Kerala

എറണാകുളത്ത് ആരോഗ്യ പ്രവര്‍ത്തകയടക്കം 13 പേര്‍ക്ക് ഇന്ന് കൊവിഡ്;ആറു പേര്‍ക്ക് രോഗമുക്തി

മലയാറ്റൂര്‍ സ്വദേശിയായ 53 വയസ്സുള്ള വ്യക്തിയ്ക്കും ഇദ്ദേഹത്തിന്റെ ഭാര്യയായ 50 വയസ്സുള്ള ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ 106 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തിയുമായി ഇദ്ദേഹം സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു

എറണാകുളത്ത് ആരോഗ്യ പ്രവര്‍ത്തകയടക്കം 13 പേര്‍ക്ക് ഇന്ന് കൊവിഡ്;ആറു പേര്‍ക്ക് രോഗമുക്തി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് ആരോഗ്യപ്രവര്‍ത്തകയടക്കം 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രോഗ ബാധിതരായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആറു പേര്‍ ഇന്ന് സുഖം പ്രാപിച്ചു.ജൂണ്‍ 11 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള പള്ളുരുത്തി സ്വദേശി, ജൂണ്‍ 14 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 37 , 35 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശികള്‍, ജൂണ്‍ 12 ന് കുവൈറ്റ് കരിപ്പൂര്‍ വിമാനത്തിലെത്തിയ 32 വയസ്സുള്ള വരാപ്പുഴ സ്വദേശി., ജൂണ്‍ 16ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള പുത്തന്‍വേലിക്കര സ്വദേശി, ജൂണ്‍ 12 ന് കുവൈറ്റ് തിരുവനന്തപുരം വിമാനത്തിലെത്തിയ 27 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി, ജൂണ്‍ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള അശമന്നൂര്‍ സ്വദേശി , ജൂണ്‍ 13 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ജുണ്‍ 18 ന് നൈജീരിയ തിരുവനന്തപുരം വിമാനത്തിലെത്തിയ 37 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശി, ജൂണ്‍ 20 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 31 വയസ്സുള്ള സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 15 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 35 വയസ്സുള്ള എടത്തല സ്വദേശി എന്നിവര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

മലയാറ്റൂര്‍ സ്വദേശിയായ 53 വയസ്സുള്ള വ്യക്തിയ്ക്കും ഇദ്ദേഹത്തിന്റെ ഭാര്യയായ 50 വയസ്സുള്ള ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ജൂണ്‍ 21 ലെ ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള കോട്ടയം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയിലുണ്ട്.ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ 106 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തിയുമായി ഇദ്ദേഹം സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഇന്ന് ജില്ലയില്‍ 6 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള ലക്ഷദ്വീപ് സ്വദേശി, ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള പുത്തന്‍വേലിക്കര സ്വദേശിനി, ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 23 ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 10 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള മൂവാറ്റുപുഴ സ്വദേശി, ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 43 വയസുള്ള ആലപ്പുഴ സ്വദേശിനി, ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള കുന്നത്തുനാട് സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് 797 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 581 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12921 ആണ്. ഇതില്‍ 11051 പേര്‍ വീടുകളിലും, 388 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1482 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 26 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 181 ആണ്.135 പേരാണ്

ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 130 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും 194 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 86 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 13 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 297 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it